entertainment

ഞാൻ സിനിമയിലെത്താതിരിക്കാൻ ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നു- രജിത് കുമാർ

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് ഡോ. രജിത് കുമാറിന്റെ ജീവിതം മാറി മറിഞ്ഞച്. പ്രേക്ഷകർ രജിത് കുമാറിനെ അടുത്തറിഞ്ഞതും മനസിലാക്കിയതും ഷോയിലൂടെയായിരുന്നു. ഇതോടെ രജിത് കുമാറിന് വൻ ആരാധകരുമുണ്ടായി. ബാഗ്‌ബോസിൽ വിജയ് രജിത് കുമാർ ആയിരിക്കുമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം പുറത്തായത്. ബിഗ്‌ബോസിന് ശേഷവും വിശേഷങ്ങൾ പങ്കുവെച്ച് രജിത് കുമാർ രംഗത്ത് എത്താറുണ്ട്.

ഇപ്പോളിതാ സിനിമാ ഫീൽഡിൽ കയറാതിരിക്കാൻ തനിക്കെതിരെ ആരൊക്കെയോ കൂടോത്രം ചെയ്യുന്നുണ്ടെന്നാണ് രജിത് കുമാർ പറയുന്നത്.വാക്കുകൾ, സിനിമയിൽ നിന്നും പത്ത് പതിനഞ്ചോളം ഓഫറുകൾ വന്നിരുന്നു. മോഹൻലാൽ സർ, ദിലീപേട്ടൻ, വിജയ് ബാബു-ജയസൂര്യ ചിത്രം അങ്ങനെയുള്ള സിനിമകൾ തീരുമാനിച്ചു വച്ചിരുന്നു. പക്ഷേ ഇതൊന്നും നടന്നില്ല. ഈ അടുത്തിടെ ഞാൻ കേട്ടു, എനിക്കെതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജിത്തിന് സിനിമാ ഫീൽഡിലേയ്ക്ക് കയറാൻ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു. ഞാൻ ഇതിനെ തള്ളിക്കളയുന്നില്ല. എനിക്ക് വിശ്വാസവും ഉണ്ട്. എന്നാൽ ഈ പ്രവർത്തിയിൽ തകരുന്നത് പണി തരുന്നവർ തന്നെയാകും.

ഒരാളെ തകർക്കാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്താൽ ഭാവിയിൽ തകരുന്നത് നമ്മൾ തന്നെയായിരിക്കും. അതിൽ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആർക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുക. ചതി, വഞ്ചന, തരികിട ഇതൊക്കെ എപ്പോഴും നമ്മുടെ പിന്നാലെ നടക്കുന്ന കാര്യമാണെന്ന് അറിയമാല്ലോ. സ്വപ്ന സുന്ദരി എന്ന സിനിമയാണ് ഞാൻ ഇതിനിടയിൽ ചെയ്തത്. നാട്ടിൻപുറത്തെ സിനിമ. പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിൽ മുഴുനീള വേഷത്തിലാണ് അഭിനയിക്കുന്നത്.‍

Karma News Network

Recent Posts

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 64ാം പിറന്നാള്‍

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

18 mins ago

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

51 mins ago

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

9 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

10 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

11 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

11 hours ago