entertainment

മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുന്നു, നയൻതാരയെ അധിക്ഷേപിച്ച് നടൻ, വിമർശനം

നടി നയൻതാരയെ അധിക്ഷേപിച്ച് നടൻ ബയല്‍വാന്‍ രംഗനാഥന്‍. കുഞ്ഞുങ്ങളെ ദൈവം നിങ്ങള്‍ക്ക് തന്നില്ലെന്നും മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളർത്തുകയാണെന്നും നടൻ ആക്ഷേപിച്ചു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ് എന്ന ഗുരുതര ആരോപണവും രംഗനാഥൻ ഉയർത്തുന്നുണ്ട്.

തന്റെ കമ്പനിയുടെ പേരിലായിരുന്നു നടി സാനിറ്ററി നാപ്കിനുകളും ഭക്ഷണ സാധനങ്ങളും കൈമാറിയത്. കമ്പനിയുടെ പരസ്യ ബോര്‍ഡുകളുള്ള വാഹനത്തില്‍ സഹായം എത്തിച്ചതാണ് വിമർശനം ഉയരാൻ കാരണം. ജനങ്ങളുടെ ദുരിതം പ്രമോഷന് വേണ്ടി ഉപയോഗിച്ചു എന്നായിരുന്നു വിമര്‍ശനം. ഇതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ഇയാൾക്കെതിരെ നയൻതാരയുടെ ആരാധകരും സോഷ്യൽ മീഡിയയും രംഗത്ത് വന്നു. സഹായം നൽകിയ രീതിയെ ചോദ്യം ചെയ്യുന്ന സമയം, അവർ ചെയ്തതുപോലെ മനസറിഞ്ഞ് താങ്കൾക്ക് ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ കഴിഞ്ഞോ എന്നാണ് ആരാധകർ നടനോട് ചോദിക്കുന്നത്. ഒരു നടിയുടെ വ്യക്തിപരമായ കാര്യങ്ങളെ ചോദ്യം ചെയ്യാതിരിക്കുന്നതാകും നല്ലതെന്നും, ഏത് രീതിയിൽ കുടുംബം നടത്തണമെന്ന് ആർക്കും ആരും പറഞ്ഞ് കൊടുക്കേണ്ടതില്ലെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

‘കാശ്, പണം, ദുട്ട്, മണി എന്നതാണ് നയന്‍താരുടെ ലക്ഷ്യം. വിഘ്‌നേഷ് ശിവനുമായി നയന്‍താരയുടെ ബ്രഹ്‌മാണ്ഡ വിവാഹമാണ് നടന്നത്. വിവാഹത്തിന് ചെലവായതിന്റെ പതിന്മടങ്ങാണ് ഈ വീഡിയോ വിറ്റ് നടി നേടിയത്. വിവിധ പരസ്യങ്ങളില്‍ അഭിനയിച്ച് കോടികള്‍ നേടി. ദുബൈയില്‍ നയന്‍താരയ്ക്ക് ബിസിനസുണ്ട്. അത് എന്താണെന്ന് ആര്‍ക്കും അറിയില്ല. പുറംനാട്ടില്‍ നിന്നും മേക്കപ്പ് സാധനങ്ങള്‍ കൊണ്ടുവന്ന് ഇപ്പോള്‍ പ്രമോട്ട് ചെയ്യുന്നു.

ചെന്നൈയിലെ പല ടീ ഷോപ്പുകള്‍ നയന്‍താരയ്ക്ക് സ്വന്തമാണ്. പ്രളയ ബാധിതര്‍ക്ക് നയന്‍താര ആവശ്യ സാധനങ്ങള്‍ എത്തിച്ചിരുന്നു. അത് അഭിനന്ദിക്കേണ്ട കാര്യമാണ്. അവയില്‍ നയന്‍താരയുടെ ഫോട്ടോ വച്ചാല്‍ പോലും കുഴപ്പമില്ലായിരുന്നു. പക്ഷേ സ്വന്തം കമ്പനിയുടെ പരസ്യം വച്ചും വീഡിയോ എടുത്തും ബിസിനസ് വളര്‍ത്താനാണ് ശ്രമിച്ചത്. ഇതിനെക്കാള്‍ ഭേദം പിച്ച എടുക്കുന്നത് ആയിരുന്നു. ഈ പരസ്യം ആവശ്യമായിരുന്നോ. ഇത് ദൈവം പോലും പൊറുക്കില്ല. കുഞ്ഞുങ്ങളെയോ ദൈവം നിങ്ങള്‍ക്ക് തന്നില്ല. മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ്’, എന്നാണ് രംഗനാഥന്‍ പറഞ്ഞത്.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

23 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

40 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago