entertainment

നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം അമ്മയുടെ ഇടപെടലിലൂടെ പരിഹരിക്കുന്നു

കൊച്ചി . നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരമായി. താരസംഘടനയായ അമ്മ ഇടപെട്ടതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ ശനിയാഴ്ച തീരുമാനമെടുക്കാനിരിക്കുകയാണ്.

ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നേരത്തെ ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടന്‍ താര സംഘടനയായ ‘അമ്മ’യില്‍ അംഗത്വം നേടാന്‍ അപേക്ഷ നല്‍കുന്നത്. അത് വരെ ശ്രീനാഥ് ഭാസിക്ക് അമ്മയിൽ അഗത്വം ഉണ്ടായിരുന്നില്ല.

ഷെയ്ന്‍ നിഗവുമായി സഹകരിക്കില്ലെന്നും സിനിമ സംഘടനകള്‍ അറിയിച്ചിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ശ്രീനാഥ് ഭാസിയും ഷെയ്ന്‍ നിഗവും ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടായിരുന്നു നടപടി എന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിക്കുകയും ചെയ്തിരുന്നതാണ്.

പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു. യുവ നടന്മാരായ ഷെയ്ന്‍ നിഗവും ശ്രീനാഥ് ഭാസിയുമായുള്ള ചലച്ചിത്ര നിര്‍മ്മാതാക്കളുടെ തര്‍ക്കം ചലച്ചിത്ര മേഖലയില്‍ ഏറെ ചര്‍ച്ചക്ക് വഴി തെളിച്ചിരുന്നു. ലഹരിയുപയോഗിക്കുന്ന നിരവധിപേര്‍ സിനിമാ മേഖലയിലുണ്ടെന്നും ഇതിനെ ശക്തമായി നിയന്ത്രിക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടനക്കായി നിര്‍മ്മാതാവ് രഞ്ജിത്ത് അറിയിച്ചിരുന്നു. സിനിമാ മേഖലയെ നന്നാക്കാനാണി തെന്നും അദ്ദേഹം അറിയിച്ചു.

അഭിനയിക്കുന്ന ചിത്രം പകുതിയായപ്പോള്‍ തന്റെ പ്രാധാന്യം കുറഞ്ഞോ എന്ന സംശയത്താല്‍ എഡിറ്റ് കാണണമെന്ന് ഷെയ്ന്‍ ആവശ്യപ്പെട്ടു എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. ശ്രീനാഥ് ഭാസി ഏതൊക്കെ സിനിമകളിലാണ് അഭിനയിക്കുന്നതെന്നോ ആര്‍ക്കെല്ലാം ഒപ്പിട്ട് നല്‍കിയെന്നോ അദ്ദേഹത്തിന് തന്നെ അറിയില്ലെന്നായിരുന്നു ആരോപണം ഉണ്ടായിരുന്നത്.

അതേസമയം, അമ്മയില്‍ പുതിയ അംഗത്വത്തിനായി 25-ഓളം പേര്‍ അപേക്ഷ സമര്‍പ്പിച്ചുവെന്നാണ് വിവരങ്ങള്‍. കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പുതിയതായി അംഗത്വം നല്‍കി. ബാക്കിയുള്ളവരുടെ കാര്യത്തില്‍ ശനിയാഴ്ച തീരുമാനമെടുക്കാനിരിക്കുകയാണ്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

27 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

51 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago