topnews

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. ബുധനാഴ്ച തൃശൂർ അയ്യന്തോളിലാണ് സംഭവം. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.

മലയാള ചലച്ചിത്രവേദിയിലെ ഒരു നടനാണ്‌ ശ്രീജിത്ത് രവി. മലയാളത്തിലെ ആദ്യകാല നടനായിരുന്ന ടി ജി രവിയുടെ മകനാണ് ശ്രീജിത്ത്. ശ്രീജിത്ത് തൃശ്ശൂരിലെ ഹരി ശീ വിദ്യ നിധി സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ധാരാളം തിയേറ്റർ പരിപാടികളിൽ പങ്കെടുത്തിരുന്നു. പിന്നീട് കോളേജ് ജീവിതത്തിൽ ഇത് അദ്ദേഹം തുടർന്നു.

ശ്രീജിത് മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങുന്നത് 2005-ലാണ്. ചെറിയ വേഷങ്ങളിലായി 25 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പിന്നീട് ചാന്ത്‌പൊട്ട് എന്ന ചിത്രത്തിലെ വേഷം വഴിത്തിരിവായി. സൺടെക് ടയർസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അദ്ദേഹം എക്സിക്യുട്ടീവ ഡയറക്ടർ ആണ്.

Karma News Network

Recent Posts

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

21 mins ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

48 mins ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

1 hour ago

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

1 hour ago

മമ്മുട്ടി ടർബോ പെട്ടു, ഇ.ഡി ഇറങ്ങിയപ്പോൾ കളക്ഷൻ നിലച്ചു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

2 hours ago

സൈബർ ആക്രമണം, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…

2 hours ago