entertainment

ശബരിയുടെ നഷ്ടം നികത്താനാകാത്തത്, ഭാര്യ എനിക്കുവേണ്ടി കരിയര്‌ ബ്രേക്ക് ചെയ്തു- സാജൻ സൂര്യ

മലയാളികളുടെ പ്രിയപ്പെട്ട ടിവി താരമാണ് സാജൻ സൂര്യ. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ഇദ്ദേഹം. സീരിയൽ രം​ഗത്തേക്ക് സാജൻ കടന്നുവന്നിട്ട് ഇരുപത്തിമൂന്ന് വർഷമാവുന്നു. ഇരുപത്തിയൊന്ന് വർഷങ്ങൾ മുൻപേ സാജൻ എങ്ങനെ അഭിനയ ജീവിതം തുടങ്ങിയോ. ഇന്നും ആമുഖഭാവം തന്നെയാണ് താരത്തിന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോളിതാ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

വാക്കുകളിങ്ങനെ,

23 വർഷമായി സീരിയൽ ഇന്ഡസ്ട്രിയിലുണ്ട് ഞാൻ. പ്രത്യേകിച്ച് ഒരു നമ്പർ പറയാനാകില്ല. വരുന്ന എല്ലാ പ്രോജക്ടുകളും ഇപ്പോൾ ഏറ്റെടുക്കുന്നില്ല. കുറച്ചുകാലമായി സെലക്ടീവ് ആയ കഥാപാത്രങ്ങൾ ആണ് എടുക്കുന്നത്. ഞാൻ രെജിസ്ട്രേഷൻ ഡിപ്പാർട്മെറ്റിൽ ആണ് ജോലി നോക്കുന്നത്. കൂടെയുള്ളവരുടെ സപ്പോർട്ട് ഇല്ലെങ്കിൽ ഒരിക്കലും എനിക്ക് ഇത്രയും ആകാൻ സാധിക്കില്ലായിരുന്നു. പല ഓഫീസുകളിലും പാര ഒക്കെ ഉണ്ടായിരിക്കാം പക്ഷെ എന്റെ കാര്യത്തിൽ അങ്ങനെ ഒരു സംഭവം ഇല്ല. എന്റെ ഡിപ്പാർട്ട്മെന്റിൽ ആരും എനിക്ക് ഒരു ദോഷം ഉണ്ടാകുന്ന രീതിയിൽ നിന്നിട്ടില്ല.

നിങ്ങൾ ആരെയും പീഡിപ്പിക്കാൻ ഒന്നും അല്ലല്ലോ പോകുന്നത് എനിക്ക് പ്രശ്നം ഒന്നുമില്ല എന്നാണ് ഭാര്യ പറഞ്ഞത്. ഒരുപാട് ആളുകൾ എന്നെ ചീത്ത പറഞ്ഞിട്ടുണ്ട്. നിങ്ങളെ ഒരുപാട് എനിക്ക് ഇഷ്ടമായിരുന്നു എന്നാൽ അതോടുകൂടി ആ ഇഷ്ടം പോയെന്ന് എന്നോട് പറഞ്ഞവർ വരെയുണ്ട്. എനിക്ക് വേണ്ടി കരിയർ ബ്രേക്ക് ചെയ്ത ഒരാൾ ആണ് എന്റെ ഭാര്യ. അതിൽ അവൾക്ക് വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ വിഷമം ഇല്ലാതെ ഒന്നുമില്ല. കാരണം കരിയർ ബ്രേക്ക് ചെയ്തതിന്റെ വിഷമം ഉണ്ടാകും. ഇപ്പോൾ പക്ഷെ പുള്ളിക്കാരിക്ക് നിന്ന് തിരിയാൻ സമയം ഇല്ല. ഡാൻസിന് പോകുന്നു. വീട്ടുകാര്യങ്ങൾ നോക്കുന്നു. ഡിസൈനിങ് പഠിക്കുന്നുണ്ട് അങ്ങനെ ആള് ഫുൾ ബിസിയാണ്.

മക്കൾ തമ്മിൽ ഏഴുവയസ്സിന്റെ വ്യത്യാസം ഉണ്ട്. അവർ തമ്മിൽ നല്ല അടിയുണ്ടാകും. എങ്കിലും രാവിലെ നോക്കുമ്പോൾ രണ്ടാളും കെട്ടിപിടിച്ചു കിടക്കുന്ന കാഴ്ച അതിമനോഹരം ആണ്. സാജൻ സൂര്യ എന്ന് ആദ്യം അടിച്ചു കഴിഞ്ഞാൽ വരുന്നത് ഹെയർ ട്രാൻസ് പ്ലാന്റേഷൻ എന്നാണ്. ഞങ്ങളുടെ പുതിയ ഐജി തമിഴൻ ആണ്. ഒരു അഞ്ചാറ് മാസം മുൻപ് അദ്ദേഹം എന്നോട് ചോദിച്ചു നിങ്ങൾ നടൻ ആണോ എന്ന്. സാർ ഗൂഗിൾ സേർച്ച് കൊടുത്തപ്പോൾ തന്നെ ആദ്യം വന്നത് ഹെയർ ട്രാൻസ്പ്ലാന്റേഷൻ എന്നാണ്. മുടി ഇല്ലാത്ത ഒരാൾക്കേ അതിന്റെ വിഷമം മനസിലാകൂ. അതിനുശേഷം എന്റെ കോൺഫിഡൻസ് കൂടി. എല്ലാ ആക്ടേഴ്സും ഇത് ചെയ്യുന്നത് വളരെ രഹസ്യം ആയിട്ടാണ്. അത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം.

ഹെയർ ട്രാൻസ്പ്ലാന്റേഷൻ എന്ന് പറയുന്നത് ഇവിടെ ആരും അക്സെപ്റ്റ് ചെയ്യാൻ ആകാത്ത കാര്യം ആണ്. ലക്ഷങ്ങൾ ആണ് അതിനു വേണ്ടത് എന്നാണ് ആളുകളുടെ വിചാരം. എന്നാൽ ഒരു സാധാരണക്കാരന് വരെ അത് ചെയ്യാം. നമ്മൾ ഒരു വീട് ഉണ്ടാക്കാൻ ലക്ഷങ്ങൾ ആണ് ലോൺ എടുക്കുന്നത്. ഒരു അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ ഉള്ള റേഞ്ചിൽ നമ്മൾക്ക് ഇത് ചെയ്യാൻ ആകും. നമ്മുടെ നാട്ടിൽ ഇത് ഉണ്ട്. നമ്മുടെ നാട്ടിൽ ഇത് ചീപ്പായി ചെയ്യാനും കഴിയും.

ശബരിയുടെ കുടുംബത്തിന് ആ നഷ്ടം നികത്താൻ ആകാത്തതാണ്. പക്ഷെ അവർ സർവൈവ് ചെയ്യുന്നുണ്ട്. എന്നെ പോലെ ഒരു സുഹൃത്തിനു അവന്റെ നഷ്ടം ഇത്രയും ആണെങ്കിൽ ആ കുടുംബത്തിന്റെ നഷ്ടം പറഞ്ഞറിയിക്കാൻ ആകുമോ. അത് മായ്ക്കാൻ ആകാത്തതാണ്, പക്ഷെ അവർക്ക് ജീവിച്ചല്ലേ ആകൂ. അവർക്ക് ഒരു ആയുർവേദിക് റിസോർട്ടുണ്ട്. അതൊക്കെ ഇപ്പോൾ നോക്കി നടത്തുന്നുണ്ട്. ഫിനാൻഷ്യൽ ക്രൈസിസ് ഉണ്ട് എങ്കിലും നികത്താൻ ആകുന്നതാണ്. അവരുടെ വിഷമങ്ങൾ മാറട്ടെ എന്നാണ് നമ്മൾക്കും പറയാൻ ആകുക.

Karma News Network

Recent Posts

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

3 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

34 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

40 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago