kerala

ആലുവയിലെ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും, കൈത്താങ്ങുമായി നടൻ സുരേഷ് ഗോപി

ആലുവയിൽ അതിക്രൂരമായ കൊലചെയ്യപ്പെട്ട കുഞ്ഞിന്റെ മരണം ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. സാക്ഷര കേരളത്തിലാണ് ഇത്തരമൊരു ക്രൂരകൃത്യം നടന്നതെന്ന വസ്തുത അംഗീകരിക്കാൻ പോലും കഴിയുന്നില്ലെന്നാണ് പലരും പ്രതികരിച്ചത്. ഇപ്പോൾ കുട്ടിയുടെ കുടുംബത്തിന് കുടുംബത്തിന് കൈത്താങ്ങുമായി നടൻ സുരേഷ് ഗോപി രം​ഗത്തെത്തിയിരിക്കുന്നു. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

സർക്കാർ അഞ്ചുവയസുകാരിയോട് വിവേചനം കാണിച്ചുവന്നും സംസ്കാര ചടങ്ങുകൾക്ക് സർക്കാർ പ്രതിനിധകൽ ആരും തന്നെ പങ്കെടുത്തതുമില്ല. അതിനെതിരെ വലിയ വിവാദം ഉണ്ടായി. തുടർന്ന് സർക്കാർ അടിയന്തരമായി ഒരു ലക്ഷം അനുവദിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം അഞ്ചു ലക്ഷത്തിന്റെ ധനസഹായവുമായി നടൻ സുരേഷ്​ഗോപിയെത്തിയിരിക്കുന്നു.

അഞ്ചുവയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ പ്രതികരണവുമായി നടന്മാരായ ഉണ്ണി മുകുന്ദൻ, ഹരീഷ് പേരാടി, വിവേക് ഗോപൻ, അഖിൽ മാരാർ, കൃഷ്ണകുമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർ മാത്രമാണ് രം​ഗത്തുവന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതിനിധികളോ മന്ത്രിമാരോ വിലാപയാത്രയിൽ പങ്കെടുക്കാതിരുന്നതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ഏറെ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ, വളരെ വൈകിയാണ് ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ കളക്ടറും കുട്ടിയുടെ വീട് സന്ദർശിക്കാൻ തയ്യാറായത്. ഇതിന് പിന്നാലെ ലൈംഗികാകതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കുടുംബത്തിന് നൽകുന്ന ആശ്വാസനിധിയിൽ നിന്നാണ് തുക അനുവദിച്ചത്. സംഭവത്തിൽ ഇതുവരെയും മുഖ്യമന്ത്രി പ്രതികരിക്കുകയോ അനുശോചനമറിയിക്കാത്തതോ വൻ പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കുന്നത്.

Karma News Network

Recent Posts

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

34 mins ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

36 mins ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

59 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

2 hours ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

2 hours ago