entertainment

സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം നടന്‍; തൃശ്ശൂർ ചന്ദ്രൻ അന്തരിച്ചു

വടക്കാഞ്ചേരി: പ്രശസ്ത നാടക, സിനിമ, സീരിയൽ നടൻ തൃശ്ശൂർ ചന്ദ്രൻ (59) അന്തരിച്ചു. ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിലെ അഭിനയത്തിന് 2002-ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. മുണ്ടത്തിക്കോട് പെഴുംകാട്ടിൽ നാരായണൻ നായരുടെയും പട്ട്യാത്ത് കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനാണ്.

ശ്വാസസംബന്ധമായ അസുഖത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തൃശ്ശൂർ ചിന്മയ, യമുന, ഓച്ചിറ അഖില, കൊല്ലം ഐശ്വര്യ, തിരുവനന്തപുരം അതുല്യ, ഗുരുവായൂർ ബന്ധുര, കഴിമ്പ്രം തിയേറ്റേഴ്സ്, അങ്കമാലി മാനിഷാദ തുടങ്ങിയ സംഘങ്ങളുടെ നാടകങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സത്യൻ അന്തിക്കാടിന്റെ മിക്ക സിനിമകളിലും അഭിനയിച്ച ചന്ദ്രൻ, തന്മാത്ര, പഴശ്ശിരാജ, തുടങ്ങി 20 സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തിലെ വാസുദേവൻ നായർ എന്ന വേഷം ഏറെ ശ്രദ്ധേയമായിരുന്നു.

അസുഖത്തെത്തുടർന്ന് അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. രണ്ടുവർഷം മുമ്പ് മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവിലാണ് അവസാനമായി അരങ്ങിലെത്തിയത്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിനീഷ്, സൗമ്യ. മരുമകൻ: പ്രസാദ്.

Karma News Network

Recent Posts

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

23 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

39 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

57 mins ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

1 hour ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

2 hours ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

2 hours ago