entertainment

നിയമസഭയില്‍ വീണ്ടും മത്സരിക്കും, സുരേഷേട്ടന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും- വിവേക് ഗോപന്‍

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് വിവേക് ഗോപന്‍. അടുത്തിടെയാണ് നടന്‍ ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണത്തില്‍ സജീവമായി ഇറങ്ങുമെന്ന് പറയുകയാണ് നടൻ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല എന്നാല്‍ നിയമസഭയില്‍ താന്‍ വീണ്ടും മത്സരിക്കും എന്നാണ് വിവേക് ഗോപന്‍ പറയുന്നത്.

സുരേഷേട്ടന് സപ്പോര്‍ട്ട് ഇല്ലെങ്കില്‍ നമ്മള്‍ ആരെയാ സപ്പോര്‍ട്ട് ചെയ്യണ്ടേ. തീര്‍ച്ചയായിട്ടും ഉണ്ടാകും. പിന്നെ ബാക്കി കഴിയുന്നത് പോലെ എല്ലാ സ്ഥലത്തും പോയി എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യാനുള്ള പ്ലാനും മനസിലുണ്ട്. ഇനി സമയം കൊണ്ട് അങ്ങനെയുള്ള പരിപാടികളില്‍ ചില വ്യത്യാസം വരുന്നുണ്ടെങ്കിലേയുള്ളു.

എന്നാലും കഴിയുന്നിടത്തോളം എല്ലായിടത്തും പോയി സപ്പോര്‍ട്ട് ചെയ്യണം എന്ന പ്രതീക്ഷയിലാണ് ഉള്ളത്. പാര്‍ലമെന്റ് ഇലക്ഷന് ഞാന്‍ എന്തായാലും ഗോദയിലേക്ക് ഇല്ല. പിന്നില്‍ നിന്നും പ്രവര്‍ത്തിക്കാനുള്ള തീരുമാനമാണ്. നിയമസഭാ ഇലക്ഷനില്‍ താല്‍പര്യമുണ്ട്. പുതിയ പുതിയ തലമുറകള്‍ വരട്ടെ. എല്ലാം നല്ലതിന് വേണ്ടിട്ട് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. നല്ല കാര്യങ്ങള്‍ നമ്മുടെ നാടിനും രാജ്യത്തിനും നടക്കാന്‍ വേണ്ടിയുള്ള ചിന്താഗതിക്കാരനാണ് ഞാന്‍.

Karma News Network

Recent Posts

റഷ്യൻ മണ്ണിലും ഒരു അതിഗംഭീര ഹിന്ദുക്ഷേത്രം വേണം; നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യയിൽ ഒരു ക്ഷേത്രം വേണം അതിനു മോഡി മുൻ കയ്യെടുക്കണം റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം…

40 seconds ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

15 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

42 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

54 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago