ഇരിഞ്ഞാലക്കുട സ്വദേശി കെ ഡി ചന്ദ്രന്റെയും പാലക്കാട് സ്വദേശിനി തങ്കത്തിന്റെയും മകളാണ് സുധാചന്ദ്ര എന്ന നർത്തകിയും അഭിനയത്രിയും. കഷ്ടപ്പാടുകളെ അവഗണിച്ച് മുന്നേറിയ ഈ താരം ഇന്നും എല്ലാവർക്കും പ്രചോദനമാണ്. മൂന്നാം വയസ്സുമുതൽ നൃത്തം പഠിച്ചു തുടങ്ങിയ സുധ തന്റെ 7 വയസ്സിൽ അരങ്ങേറ്റം കുറിച്ചു. ഒരു അപകടത്തിൽ പെട്ട് കാലുകൾ മുറിച്ചുമാറ്റിയിട്ടും തളരാതെ പൊയ്ക്കാലുകളിൽ നൃത്തം ചെയ്ത് എല്ലാവരെയും സുധ ഞെട്ടിച്ചു. അപകടത്തെക്കുറിച്ചും അത് തരണം ചെയ്തതിനെക്കുറിച്ചും സുധ നടത്തിയ പ്രസ്താവന വീണ്ടും വൈറലാകുന്നു.
1981ൽ തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തിൽ പോയി മടങ്ങുകന്ന വഴിയുണ്ടായ ബസ് അപകടത്തിൽ തന്റെ വലതുകാൽ നഷ്ടമായി.
”ആറുമാസം കിടക്കയിൽ തന്നെയായിരുന്നു. അങ്ങനെയിരിക്കെയാണ് ഡോ. സേഥിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജയ്പൂർ കാലുകളെക്കുറിച്ചും ഞാൻ അറിയുന്നത്. കൃത്രിമക്കാലിൽ ഒരോ ചുവടുവയ്ക്കുമ്പോഴും കടുത്ത വേദന ഉണ്ടായിരുന്നു. ചോര ഒഴുകാൻ തുടങ്ങി. എന്നാൽ തോറ്റു കൊടുക്കാൻ തയ്യാറായില്ല. അങ്ങനെ രണ്ടര വർഷത്തെ അധ്വാനത്തിന് ശേഷം സുധ വീണ്ടും വേദിയിൽ നൃത്തം ചെയ്തു. അതും മൂന്നു മണിക്കൂർ.
മയൂരി എന്ന ആത്മകഥാംശമുള്ള തെലുങ്ക് സിനിമയിലാണ് സുധ ആദ്യം അഭിനയിച്ചത്. പിന്നീട് അത് വിവിധ ഭാഷകളിലേക്കും മൊഴി മാറിയെത്തി. പിന്നീട് വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ സുധ വേഷമിട്ടു. നാഗകന്യക ഉൾപെടെ ഹിറ്റ് സീരിയലുകളിലും സുധ മികച്ച കഥാപാത്രങ്ങൾ ചെയ്തു.
കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…
ബിലിവേഴ്സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്.…
ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവുമായി…
കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു…
ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…
അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ…