entertainment

ലാലേട്ടൻ പലതവണ ക്ഷണിച്ചിട്ടും ഇതുവരെയും വീട്ടിൽ പോകാൻ സാധിക്കാത്തതിന്റെ വിഷമമുണ്ടെന്ന് ഐശ്വര്യ

മോഹൻലാൽ നായകനായെത്തിയ നരസിംഹം സിനിമയിലെ അനുരാധയായി എത്തി നമ്മളുടെ ഹൃദയം കവർന്ന നായികയാണ് ഐശ്വര്യ. അനുരാധയെ കൂടാതെ പ്രജ സിനിമയിലും തിളങ്ങിയ ഐശ്വര്യ മുൻകാല സിനിമാ നടി ലക്ഷ്മിയുടെ മകൾ കൂടിയാണ്. ചെന്നൈ സ്വദേശിനിയാണ് ഐശ്വര്യ.

മലയാളത്തിലെ തന്റെ ഇഷ്ട താരം ലാലേട്ടനെ പറ്റി താരം മനസ്സ് തുറക്കുകയാണ്. ലാലേട്ടൻ ഒരുപാട് അനുഭവ സമ്പത്തുള്ള ആളാണെന്നും അദ്ദേഹത്തിന്റെ ഒപ്പമുള്ള അഭിനയ ജീവിതം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും താരം പറയുന്നു. നരസിംഹത്തിന്റെ ഷൂട്ടിംഗ് കഴിയുന്ന ദിവസം ലാലേട്ടൻ തന്റെ തിരുവനന്തപുരതേക്കുള്ള വീട്ടിലേക്ക് ക്ഷണിച്ചെന്നും എന്നാൽ ഷൂട്ടിംഗ് തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല. ലാലേട്ടനെയും കുടുംബത്തെയും കാണാൻ ഒരിക്കൽ വരാമെന്ന് അറിയിച്ചെങ്കിലും പിന്നീട് പോകാൻ സാധിച്ചില്ല. മലയാള സിനിമയിൽ അഭിനയിക്കാൻ ഇനി കേരളത്തിൽ വരുമ്പോൾ എന്തായാലും താൻ പോകുമെന്നും താരം പറഞ്ഞു

ആദ്യം ലാലേട്ടൻ ഒപ്പം അഭിനയിച്ചപ്പോൾ ഒരു പേടിയുണ്ടായിരുന്നുവെന്നും എന്നാൽ ഷൂട്ടിംഗ് പുരോഗമിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ എന്ന വ്യക്തിയെ കൂടുതൽ അടുത്ത് അറിയാൻ സാധിച്ചെന്നും ഇരുവർക്കും ഇടയിൽ നല്ല സൗഹൃദം രൂപപ്പെട്ടെന്നും ഐശ്വര്യ പറയുന്നു. മലയാളത്തിലെ ചില ഡയലോഗുകൾ പറയാൻ തനിക്ക് ചെറിയ തടസ്സമുണ്ടായിരുന്നു എന്നാൽ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിലും മോഹൻലാൽ സഹിച്ചെന്നും താരം പറയുന്നു.

സിനിമയിൽ തിളങ്ങിയ സമയത്തായിരുന്നു തൻവീർ എന്ന യുവാവുമായി താരത്തിന്റെ വിവാഹം. എന്നാൽ രണ്ടു വര്ഷം മാത്രമായിരുന്നു ആ ദാമ്പത്യജീവിതം. പിന്നീട് അൽപ്പം വിവാദങ്ങളിൽ താരം എത്തപ്പെട്ടു. എന്നാൽ തളരാതെ മുടങ്ങിയ പഠനം ഐശ്വര്യ പൂർത്തീകരിക്കുകയും എൻഐടിയിൽ ജോലി സമ്പാദിക്കുകയും ചെയ്തു. അനൈന എന്ന ഒരു മകളും താരത്തിനുണ്ട്. ഫിലിപ്സ് ആൻഡ് തി മങ്കി പെൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മലയാള സിനിമയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണ്

Karma News Network

Recent Posts

നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം, സംഭവം കൊച്ചിയിൽ, ഫ്ലാറ്റിൽനിന്ന് എറിഞ്ഞുകൊന്നതെന്ന് പോലീസ്

എറണാകുളം : നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട്…

16 mins ago

വയ്യാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച് മീര ജാസ്മിൻ, ചിത്രം വൈറൽ

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ് നടി മീര ജാസ്മിൻ.  ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ നായികയായി…

19 mins ago

ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി, വലഞ്ഞ് 40ഓളം രോഗികൾ

പെരുമ്പാവൂർ : 40ഓളം രോഗികൾക്ക് ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബിയുടെ ക്രൂരത. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള…

36 mins ago

കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി, അറസ്റ്റ്

കോട്ടയം : യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തി മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളിയ പ്രതി പിടിയിൽ. കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ്…

55 mins ago

റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി,അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ

അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുല്‍ ​ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേഠിയിൽ ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ്…

59 mins ago

ഗവർണറെ തറപറ്റിക്കാൻ തറപ്രയോഗം ബംഗാളിലും, വ്യാജ പീഡന പരാതി

ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി രാജ്ഭവൻ ജീവനക്കാരി. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ്…

2 hours ago