entertainment

എന്നെയും മറ്റൊരു പെണ്‍കുട്ടിയെയും ഒരുപോലെ പ്രേമിക്കാന്‍ കാമുകന് സാധിക്കുമെങ്കില്‍ എനിക്ക് പ്രശ്നമില്ല; അനാര്‍ക്കലി

ആനന്ദത്തിലെ അടിപൊളി വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനാര്‍ക്കലി മരക്കാര്‍. സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മനസ്സുതുറക്കുകയാണ് താരം. സിനിമാ പ്രേമത്തിന്റെ പേരില്‍ ഇത്തരം കാര്യങ്ങള്‍ക്ക് വഴങ്ങിപ്പോകുന്നവരുണ്ടെന്നും എന്നാല്‍ തനിക്കിതുവരെ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അനാര്‍ക്കലി പറഞ്ഞു.

‘ ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ പിന്നെ നമ്മള്‍ എവിടെയാണ് എത്തുന്നതെന്ന് പറയാന്‍ കഴിയില്ല. അത്രയും ബിഗ് ഷോട്ടായിരിക്കും വരുന്നവര്‍. സിനിമയെന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട്. അങ്ങനെ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട്. താന്‍ അങ്ങനെയല്ല. വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല,’ അനാര്‍ക്കലി പറഞ്ഞു. വസ്ത്രധാരണത്തില്‍ ഇടപെടാന്‍ വരുന്ന ആളെ പ്രേമിക്കില്ലെന്നും നടി പറഞ്ഞു. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍, ‘ഓകെ ഭായ് ‘ എന്നു താന്‍ പറയുമെന്നും അനാര്‍ക്കലി നിലപാട് വ്യക്തമാക്കി.

താന്‍ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്ന് പറഞ്ഞ അനാര്‍ക്കലി ഒരു കാമുകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചുവെന്നും വെളിപ്പെടുത്തി. തനിക്കിപ്പോള്‍ പ്രേമമുണ്ട്. കാമുകന് മറ്റൊരു പെണ്‍കുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാന്‍ സാധിക്കുമെങ്കില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അനാര്‍ക്കലി പറഞ്ഞു. ഒരു പെണ്ണ് ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ വിശേപ്പിക്കാന്‍ തേപ്പ് എന്ന വാക്ക് ഉപയോഗിക്കുന്നതിനോട് തനിക്ക് ഇഷ്ടമില്ലെന്ന് അനാര്‍ക്കലി പറഞ്ഞു. സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും. ചില ആണ്‍കുട്ടികള്‍ അക്രമാസക്തരാകുമെന്നും താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ തുറന്നുപറഞ്ഞു. അന്ന് കാമുകന്‍ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. സൂക്ഷിച്ച്‌ പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്ബ് ഒന്ന് ചിന്തിക്കും. നമുക്കു കൂടി ഗുണമാകുന്ന കാര്യമാണെങ്കില്‍ മാറ്റിവയ്ക്കും. എന്നാല്‍ വസ്ത്രധാരണത്തില്‍ ഇടപെടാന്‍ വരുന്ന ആളെ പ്രേമിക്കില്ല. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍, ‘ഓകെ ഭായ് ‘ എന്നു താന്‍ പറയുമെന്നും അനാര്‍ക്കലി നിലപാട് വ്യക്തമാക്കി.

Karma News Network

Recent Posts

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ…

16 mins ago

അരുണാചല്‍, സിക്കിം നിയമസഭ തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ ആരംഭിച്ചു

ന്യൂഡൽഹി: അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ…

45 mins ago

ഡി.കെ ഭയക്കുന്ന കേരളത്തിലെ വള്ളിയങ്കാവ് ദേവി ക്ഷേത്രം, കർണ്ണാടകത്തിൽ ഭരണം മാറ്റുന്ന കേരളത്തിലെ ക്ഷേത്രം

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എത്തിയത് വലിയ…

56 mins ago

സുനിത വില്യംസ് ഉൾപ്പെട്ട ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

വാഷിം​ഗ്ടൺ : ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശയാത്ര ഇനിയും വൈകും. നാസയുടെ ബഹിരാകാശ പേടകം ബോയിം​ഗ് സ്റ്റാർലൈനറിന്റഎ…

1 hour ago

വന്‍ ലഹരിവേട്ട, 485 ഗ്രാം MDMA-യുമായി നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍

കൊച്ചി : തൃപ്പൂണിത്തുറയില്‍ കോടികളുടെ ലഹരിമരുന്നുമായി നഴ്‌സിംഗ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്,…

2 hours ago

ഹോട്ടൽ അടിച്ചു തകർത്ത സംഭവം, പൊലീസുകാരന് സസ്‌പെൻഷൻ

ആലപ്പുഴ: വടിവാളുമായി എത്തി മദ്യലഹരിയിൽ ആലപ്പുഴയിലെ ഹോട്ടൽ തല്ലി തകർത്ത് ജീവനക്കാരെ ആക്രമിച്ച സിവിൽ പൊലീസ് ഓഫീസർ കെഎഫ് ജോസഫിനെ…

2 hours ago