entertainment

നടി അഞ്ജലി നായർ വീണ്ടും വിവാഹിതയായി, ഭർത്താവ് സഹസംവിധായകൻ

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയും, കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടി അഞ്ജലി നായർ വീണ്ടും വിവാഹിതയായി. സഹ സംവിധായകനായ അജിത്ത് രാജുവാണ് ഭർത്താവ്. സംവിധായകൻ അനീഷ് ഉപാസനയുമായി അഞ്ജലിയുടെ ആദ്യ വിവാഹം 2011ലായിരുന്നു, 2016ൽ ഇരുവരും വേർപിരിഞ്ഞു, വിവാഹത്തിൽ ആവണി എന്ന മകളുമുണ്ട്, മകൾ അഞ്ജലിക്കൊപ്പമാണ് താമസം. 2021 നവംബർ 21നാണ് അജിത്തിനെ അഞ്ജലി വിവാഹം കഴിക്കുന്നത്, മൂന്നു മാസത്തിനുശേഷമാണ് വിവാഹം കഴിച്ച വിവരം അഞ്ജലിയും ഭർത്താവും ആരാധകരെ അറിയിക്കുന്നത്.

വിവാഹത്തെക്കുറിച്ച് അഞ്ജലി പറഞ്ഞതിങ്ങനെ, വിവാഹ വിശേഷങ്ങൾ കൊട്ടിഘോഷിക്കാനോ, ഉൽസവമാക്കാനോ താൽപര്യമുണ്ടായിരുന്നില്ല. ഞങ്ങളെ ഒന്നിച്ചു കാണുമ്പോൾ മറ്റൊരു രീതിയിലുള്ള സംസാരമുണ്ടാകരുതല്ലോ എന്നു ചിന്തിച്ചപ്പോഴാണ് വിവാഹിതരായ സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കിടാൻ തീരുമാനിച്ചത്.ഒരു വർഷത്തെ പരിചയത്തോടെ, ഒന്നിച്ചു മുന്നോട്ടു പോകാനാകും എന്നു തോന്നിയപ്പോഴാണ് വീട്ടുകാരുമായി സംസാരിച്ചത്. അവരും ആലോചിച്ച് സമ്മതമറിയിക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടാളുടെയും രണ്ടാം വിവാഹമാണിത്. അദ്ദേഹത്തിന്റെ ആദ്യവിവാഹം 2014 ൽ പിരിഞ്ഞു. എന്റെ ആദ്യ വിവാഹം 2016 ൽ പിരിഞ്ഞു.

നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. സീനിയേഴ്‌സിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികൾ, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കൻഡ്‌സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകൻ, ഒപ്പം, ടേക്ക് ഓഫ്, കൽക്കി, ദൃശ്യം കാവൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മോഹൻലാൽ ചിത്രം ആറാട്ടിലാണ് ഒടുവിൽ വേഷമിട്ടത്.

അഞ്ജലിയുടെ ചെറുപ്പത്തിൽ അച്ഛനും അമ്മയും ചേർന്നാണ് അഭിനയത്തിലേക്ക് കൊണ്ടുവരുന്നത്. ഇരട്ടകുട്ടികളായിരുന്നു അഞ്ജലിയും സഹോദരനും. മാനത്തെ വെള്ളിത്തേര്, ബന്ധനംതുടങ്ങി ഏതാനും സിനിമകളിൽ ബാലതാരമായിരുന്നു അഞ്ജലി. വല്യച്ചനായ കുമാർ വഴി ചില പരസ്യങ്ങളിൽ അഭിനയിച്ചായിരുന്നു അഞ്ജലി അഭിനയത്തിന്റെ തുടക്കം കുറിച്ചത്.

2008ൽ മുതൽ അഞ്ജലി മീഡിയരംഗത്തും സജീവമാണ്. പരസ്യരംഗത്തും ആങ്കറിംഗിലും മോഡലിംഗിലുമൊക്കെ സജീവമായി നിന്ന അഞ്ജലി 2009ലാണ് തമിഴിൽ അഭിനയിക്കുന്നത്. പിന്നീട് 2011ൽ സീനിയേഴ്സ്, പിന്നീട് കിങ് ആൻഡ് കമ്മീഷണർ, അഞ്ച്സുന്ദരികൾ അങ്ങനെ 125 ലേറെ സിനിമകൾ അഞ്ജലി പ്രേക്ഷർക്കായി നൽകിയിട്ടുണ്ട്. അഞ്ജലിയുടെ മകളും അഭിനയരംഗത്ത് സജീവമാണ്. ഇരുവരും ഒരുമിച്ചു മോഹൻലാലിന് ഒപ്പം ‘റാമി’ൽ അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികളിലാണ് ആവണി ആദ്യമായി അഭിനയിച്ചത്. പെൻഡുലം, മരട് 357, രണ്ടാം പകുതി തുടങ്ങിയ സിനിമകളിലും ആവണി താരമായിട്ടുണ്ട്.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

5 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

6 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

6 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

7 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

7 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

7 hours ago