മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി നായർ. ആങ്കറിംഗ് , മോഡലിംഗ് എന്നീ രംഗങങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്കെത്തുന്നത്. 2010 ൽ ‘നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . താരത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് ആണ് ദൃശ്യം 2 എന്ന ചിത്രത്തിലെ സരിത എന്ന കഥാപാത്രം നൽകിയത്. ചിത്രം ഹിറ്റ് ആയതോടെ അഞ്ജലിയും സംവിധായകനും ക്യാമറാമാനുമായ അനീഷ് ഉപാസനയും തമ്മിലുള്ള വിവാഹമോചന വാർത്ത വീണ്ടും ചർച്ചയായി. പല വാർത്തകൾക്കും അഞ്ജലി തന്നെ വിശദീകരണം നൽകിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില സങ്കടങ്ങളെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചുമുള്ള അഞ്ജലിയുടെ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
വാക്കുകൾ, ജീവിതത്തിൽ, സിനിമാ ജീവിതത്തിൽ മാത്രമല്ല, അഞ്ജലി എന്ന വ്യക്തിയുടെ ജീവിതത്തിൽ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ഒരുപാട് ഉണ്ടായിട്ടുണ്ട്. എല്ലാവർക്കും അത് അങ്ങനെ ആയിരിക്കും. സന്തോഷവും സങ്കടവുമെല്ലാം മാറി മാറി വരും. ഒരു വീട് ആദ്യമായി സ്വന്തമാക്കിയപ്പോൾ വലിയ സന്തോഷമായിരുന്നു. വാടക വീട്ടിൽ നിന്നുമാറി സ്വന്തം വീട്ടിലേക്ക് എത്തുമ്പോഴുള്ള സന്തോഷവും സമാധാനവുമൊക്ക പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ്. പിന്നെ ആവണിയുടെ ജനനം. അമ്മയായതിന്റെ സന്തോഷം. സംസ്ഥാന അവാർഡ് കിട്ടി അങ്ങനെ ഒരുപാട് സന്തോഷങ്ങൾ ഉണ്ടായിട്ടുണ്ട്.
സങ്കടങ്ങളുമുണ്ടായിട്ടുണ്ട്. ചില സിനിമകൾ കൈവിട്ട് പോയപ്പോൾ സങ്കടപ്പെട്ടിട്ടുണ്ട്. ചില കഥാപാത്രങ്ങൾ ചെയ്യാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ചില കഥാപാത്രങ്ങൾ ചെയ്യണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ പല തരത്തിലുള്ള സങ്കടങ്ങളുമുണ്ടായിട്ടുണ്ട്. ദൃശ്യം 2വിന്റെ വിജയാഘോഷത്തിൽ നിൽക്കുമ്പോൾ ഒരുപാട് പേർ പറഞ്ഞ കാര്യം, ദൃശ്യം 2 കിട്ടിയത് കൊണ്ടാണ് വിവാഹ ബന്ധം വേർ പെടുത്തിയതെന്ന് പറഞ്ഞ് ഒരുപാട് മെസേജുകളും പരാമർശങ്ങളും വന്നിരുന്നു. പക്ഷെ അങ്ങനെയൊന്നുമല്ല. ഞങ്ങളൊരു നാലഞ്ച് വർഷമായി പിരിഞ്ഞിട്ട്. ദൃശ്യം 2വല്ല കാരണം. ദൃശ്യം പോലൊരു സിനിമയിൽ വലിയ കഥാപാത്രം കിട്ടിയപ്പോൾ നിങ്ങൾ ജീവിതത്തിൽ മറന്നു പോയെന്നൊക്കെ മെസേജുകൾ വന്നിരുന്നു. പക്ഷെ എന്ന അറിയുന്നവർക്കും സിനിമയിലെ സഹപ്രവർത്തകർക്കും അറിയാം അഞ്ച് വർഷത്തോളമായി ആ സംഭവങ്ങൾ നടന്നിട്ട്. എന്നാൽ അത്തരം പോസ്റ്റുകളും മെസേജുകളും കണ്ടപ്പോൾ അത് വേദനയായി. ശരിക്കും സങ്കടമാണ്.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…