Categories: kerala

ദൃശ്യം 2 കിട്ടിയത് കൊണ്ടാണ് വിവാഹ ബന്ധം വേർ പെടുത്തിയതെന്ന് ചിലർ പറഞ്ഞു- അഞ്ജലി നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി നായർ. ആങ്കറിംഗ് , മോഡലിംഗ് എന്നീ രം​ഗങങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്കെത്തുന്നത്. 2010 ൽ ‘നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . താരത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് ആണ് ദൃശ്യം 2 എന്ന ചിത്രത്തിലെ സരിത എന്ന കഥാപാത്രം നൽകിയത്. ചിത്രം ഹിറ്റ് ആയതോടെ അഞ്ജലിയും സംവിധായകനും ക്യാമറാമാനുമായ അനീഷ് ഉപാസനയും തമ്മിലുള്ള വിവാഹമോചന വാർത്ത വീണ്ടും ചർച്ചയായി. പല വാർത്തകൾക്കും അഞ്ജലി തന്നെ വിശദീകരണം നൽകിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില സങ്കടങ്ങളെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചുമുള്ള അഞ്ജലിയുടെ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

വാക്കുകൾ, ജീവിതത്തിൽ, സിനിമാ ജീവിതത്തിൽ മാത്രമല്ല, അഞ്ജലി എന്ന വ്യക്തിയുടെ ജീവിതത്തിൽ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ഒരുപാട് ഉണ്ടായിട്ടുണ്ട്. എല്ലാവർക്കും അത് അങ്ങനെ ആയിരിക്കും. സന്തോഷവും സങ്കടവുമെല്ലാം മാറി മാറി വരും. ഒരു വീട് ആദ്യമായി സ്വന്തമാക്കിയപ്പോൾ വലിയ സന്തോഷമായിരുന്നു. വാടക വീട്ടിൽ നിന്നുമാറി സ്വന്തം വീട്ടിലേക്ക് എത്തുമ്പോഴുള്ള സന്തോഷവും സമാധാനവുമൊക്ക പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ്. പിന്നെ ആവണിയുടെ ജനനം. അമ്മയായതിന്റെ സന്തോഷം. സംസ്ഥാന അവാർഡ് കിട്ടി അങ്ങനെ ഒരുപാട് സന്തോഷങ്ങൾ ഉണ്ടായിട്ടുണ്ട്.

സങ്കടങ്ങളുമുണ്ടായിട്ടുണ്ട്. ചില സിനിമകൾ കൈവിട്ട് പോയപ്പോൾ സങ്കടപ്പെട്ടിട്ടുണ്ട്. ചില കഥാപാത്രങ്ങൾ ചെയ്യാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ചില കഥാപാത്രങ്ങൾ ചെയ്യണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ പല തരത്തിലുള്ള സങ്കടങ്ങളുമുണ്ടായിട്ടുണ്ട്. ദൃശ്യം 2വിന്റെ വിജയാഘോഷത്തിൽ നിൽക്കുമ്പോൾ ഒരുപാട് പേർ പറഞ്ഞ കാര്യം, ദൃശ്യം 2 കിട്ടിയത് കൊണ്ടാണ് വിവാഹ ബന്ധം വേർ പെടുത്തിയതെന്ന് പറഞ്ഞ് ഒരുപാട് മെസേജുകളും പരാമർശങ്ങളും വന്നിരുന്നു. പക്ഷെ അങ്ങനെയൊന്നുമല്ല. ഞങ്ങളൊരു നാലഞ്ച് വർഷമായി പിരിഞ്ഞിട്ട്. ദൃശ്യം 2വല്ല കാരണം. ദൃശ്യം പോലൊരു സിനിമയിൽ വലിയ കഥാപാത്രം കിട്ടിയപ്പോൾ നിങ്ങൾ ജീവിതത്തിൽ മറന്നു പോയെന്നൊക്കെ മെസേജുകൾ വന്നിരുന്നു. പക്ഷെ എന്ന അറിയുന്നവർക്കും സിനിമയിലെ സഹപ്രവർത്തകർക്കും അറിയാം അഞ്ച് വർഷത്തോളമായി ആ സംഭവങ്ങൾ നടന്നിട്ട്. എന്നാൽ അത്തരം പോസ്റ്റുകളും മെസേജുകളും കണ്ടപ്പോൾ അത് വേദനയായി. ശരിക്കും സങ്കടമാണ്.

Karma News Network

Recent Posts

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

15 mins ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

49 mins ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

1 hour ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

2 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

2 hours ago

ഇ.വി.എം വ്യാജ വാർത്ത നല്കിയ പത്രത്തിനെതിരേ കേസ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് ഇറങ്ങി

ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിൽ ഇ.വി.എം…

2 hours ago