ആറ്റുകാൽ അമ്മയ്ക്ക് എല്ലാ വർഷവും പൊങ്കാലയിടുന്ന നടിമാരിലൊരാളാണ് ആനി. വിവാഹം കഴിഞ്ഞു വന്ന നാള് മുതൽ അമ്മയ്ക്ക് പൊങ്കാല ഇടാറുണ്ട് എന്നും പറയുകയാണ് ആനി. കുടുംബത്തിന് വേണ്ടി മാത്രമല്ല നാടിന് വേണ്ടി കൂടിയാണ് തന്റെ പ്രാർത്ഥനകൾ എന്നും ആനി പ്രതികരിച്ചു. ഇത്തവണയും വീടിന്റെ മുൻപിലാണ് പൊങ്കാല ഇടുന്നതെന്നും ആനി പറഞ്ഞു
വാക്കുകളിങ്ങനെ
എല്ലാവരുടെയും ഉള്ളിൽ ഉള്ളതുപോലെ തീർച്ചയായും ഒരു പ്രാർത്ഥനയോടെ തന്നെയാണ് പൊങ്കാലയ്ക്ക് ഒരുങ്ങുന്നത്. എന്റെ ഉള്ളിൽ പ്രാർത്ഥന ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളത്തരം ആയിപ്പോകും. പിന്നെ ഞാൻ എല്ലാ കൊല്ലവും പറയുന്ന പോലെ എല്ലാവരും ഒത്തുകൂടുന്ന ഒരു സന്തോഷം. ഒരുപാട് നാളായി ഇല്ലാതെ പോയത് ഇക്കൊല്ലം എനിക്ക് അത് കാണാൻ തുടങ്ങി. ഇപ്രാവശ്യം എന്തുകൊണ്ട് അമ്പലത്തിന്റെ അവിടെ പോയി ഇടുന്നില്ല എന്ന് ചോദിച്ചാൽ ഏട്ടന്റെ അമ്മ മരിച്ചിട്ട് അധികം കാലം ആയിട്ടില്ല. ആറുമാസമേ ആയുള്ളൂ. അമ്മയ്ക്ക് പൊങ്കാലയും, അമ്പലത്തിൽ പോയി ഇടുന്നതും ഒക്കെ വലിയ സന്തോഷം ആയിരുന്നു.
അമ്മയ്ക്ക് പ്രായം ആയി നടക്കാൻ ഒക്കെ ബുദ്ധിമുട്ടു ആയിരുന്നപ്പോൾ ഇവിടെ തന്നെ ആയിരുന്നു പൊങ്കാല ഇട്ടുകൊണ്ടിരുന്നത്. ഇപ്രാവശ്യം ഞാൻ കരുതി അമ്മയുടെ ഒരു സാമിപ്യം ഉണ്ടാകുമല്ലോ, അതുകൊണ്ട് ഇത്തവണയും വീട്ടിൽ ഇടാം എന്ന്. ഒരു അമ്മ എന്ന നിലക്കും ഭാര്യ എന്ന നിലക്കും കുടുംബത്തിന് വേണ്ടി ആണല്ലോ നമ്മുടെ പ്രാർത്ഥനകൾ. അവർക്ക് പ്രാർത്ഥിക്കും പോലെ തന്നെ നാടിനും നന്മ വരണേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുക. കാരണം നാടിന് നന്മ ഉണ്ടായാൽ അതും നമുക്ക് നല്ലതിനാണല്ലോ. ഒരു വലിയ മഹാമാരി വന്നു പോയപ്പോൾ നമ്മൾ ഒന്നടങ്കം അനുഭവിച്ചതാണ്. അങ്ങനെ ഒരു ദുരിതം ഇനി വരരുത് എന്നാണ് പ്രാർത്ഥിക്കാൻ ഉള്ളത്.
ഞാൻ ഒറ്റയ്ക്ക് അല്ല പൊങ്കാല ഇടുന്നത്. ഇക്കൊല്ലം രാജാമണിയുടെ ഭാര്യ ബീനേച്ചി ഒക്കെ വരുന്നുണ്ട്. എല്ലാവരും കൂടി ചേർന്നിരുന്ന് വീട്ടിൽ ഇടാം എന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പലത്തിൽ പൊങ്കാല ഇടുന്ന സമയം ഞാൻ ഇടുന്നതിന്റെ തൊട്ട് അപ്പുറത്താണ് ചിപ്പി ഇരിക്കുന്നത്. ചിപ്പി ഇരുന്ന അതെ സ്ഥാനത്ത് ആയിരുന്നു കൽപ്പന ചേച്ചി ഇരുന്നുകൊണ്ടിരുന്നത്. ഈ പറഞ്ഞപോലെ നമ്മൾ പൊങ്കാല സമയത്തുള്ള വിളിയും, അത് ഇട്ടിട്ട് കിട്ടുന്ന ഗ്യാപ്പിലുള്ള വർത്തമാനവും, ഇതൊന്നും അല്ലാതെ അവിടെ വച്ച് പുറത്തുനിന്നും കിട്ടുന്ന സുഹൃത്ബന്ധഹങ്ങളും ഒക്കെ വലിയ സന്തോഷമാണ്
ഏട്ടന്റെ അമ്മയുടെ കൂടെയും അനുജത്തി മാരുടെയും കൂടെ ആയിരുന്നു എന്റെ ആദ്യ പൊങ്കാല. ഈ പറഞ്ഞ പോലെ കാർത്തിക മണ്ഡപത്തിന്റെ ഓപ്പോസിറ്റ് ഒരു വീട് ഉണ്ട് അവിടെ ആയിരുന്നു ഞാൻ അമ്മയ്ക്ക്ആദ്യ പൊങ്കാല അർപ്പിച്ചത്. ഞാൻ എന്തൊരു കർമ്മം ചെയ്താലും അത് അമ്മയുടെ പാദത്തിൽ വയ്ക്കുന്ന ഒരു വ്യക്തിയാണ്.
പൊങ്കാലയെ കുറിച്ച് പറഞ്ഞാൽ, ഞാൻ ഇപ്പോൾ അന്യമതത്തിൽ നിന്നും വന്ന ഒരു വ്യക്തി ആണെകിൽ കൂടിയും എല്ലാ പ്രാവശ്യവും ഇട്ടിട്ട് വരുമ്പോൾ അടുത്ത തവണയും എനിക്ക് ഇടണം എന്നാണ് ആഗ്രഹം. അത് നടക്കുകയും ചെയ്യുന്നു. എല്ലാ മതത്തിലെയും ആളുകൾ വരുന്നുണ്ട്, പുരുഷന്മാർ ഇടുന്നുണ്ട്. വിദേശികളും പൊങ്കാലയുടെ ഭാഗം ആണ് ഇന്ന് അങ്ങനെ വ്യത്യാസങ്ങൾ ഇല്ല
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…