entertainment

വിവാദങ്ങൾക്ക് ഒടുവിൽ നടി അശ്വതി ബാബു സുഹൃത്ത് നൗഫലിനെ വിവാഹം കഴിച്ചു

കൊച്ചി. ലഹരി പെണ്‍വാണിഭ കേസുകളില്‍ പലതവണ പ്രതിയായ അശ്വതി ബാബു വിവാഹിതയായി. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിന്‍മൂല വീട്ടില്‍ നൗഫലിനെയാണ് വിവാഹം കഴിച്ചത്. കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുന്ന വ്യക്തിയാണ് നൗഫല്‍. കുടുംബത്തോടൊപ്പം സന്തോഷത്തോടെ വീജിക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും സിനിമയില്‍ സജ്ജീവമാകണമെന്നും അശ്വതി വിവാഹത്തിന് ശേഷം പ്രതികരിച്ചു.

പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസ്സില്‍ കൊച്ചിയില്‍ അഭിനയിക്കുവാന്‍ എത്തിയ അശ്വതി പിന്നീട് ലഹരി മുരുന്ന് കേസുകളിലും പെണ്‍വാണിഭ കേസുകളിലും പെടുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി സുഹൃത്ത് ദുരുപയോഗം ചെയ്യുകയും പിന്നീട് നിരവധി പേര്‍ക്ക് പണത്തിന് തന്നെ നല്‍കിയെന്ന് അശ്വതി മുമ്പ് തുറന്ന് പറഞ്ഞിരുന്നു.

അശ്വതിയെ ഉപയോഗിച്ച് പണം സമ്പാദിച്ച് എറണാകുളം സൗത്തില്‍ ട്രാവല്‍സ് നടത്തുന്ന യുവാവിനെക്കുറിച്ചും അശ്വതി മുമ്പ് തുറന്ന് പറഞ്ഞിരുന്നു. ദുബായില്‍ ലഹരിക്കേസില്‍ അറസ്റ്റിലായിട്ടുണ്ട് അശ്വതി. ലഹരി ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുവനാണ് തന്റെ ആഗ്രഹമെന്ന് അശ്വതി ബാബു പറഞ്ഞിരുന്നു. കുടുംബമായി ജീവിക്കണമെന്നും ഡോക്ടര്‍മാരുടെ സഹായത്തോടെ ലഹരി ഉപേക്ഷിക്കുമെന്നും അശ്വതി പറഞ്ഞിരുന്നു.

26 വയസ്സ് മാത്രം പ്രായമുള്ള അശ്വതിയെ സാഹായിക്കുവാന്‍ നിരവധി പേരാണ് മുന്നോട്ട് വന്നത്. എന്നാല്‍ ദുരുപയോഗം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് പലരും വരുന്നതെന്ന് മനസിലാക്കി ആ ബന്ധങ്ങളില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. അതേസമയം അശ്വതിയെ വിവാഹം കഴിച്ച നൗഫലിനെ മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വതിക്കൊപ്പം കൊച്ചിയില്‍ പിടികൂടിയതായും വാര്‍ത്തയായിരുന്നു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

7 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

7 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

7 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

8 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

8 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

9 hours ago