entertainment

ഓപ്പൺ ആയിട്ട് ചോദിച്ചന്നെയൊള്ളു, ഒരുപാട് ദുംഖമുണ്ടല്ലോ, വിരുതനെ തുറന്നുകാട്ടി അശ്വതി

സോഷ്യൽ മീഡിയയിൽ സജീവമാണ് സീരിയൽ താരം അശ്വതി. ഇപ്പോളിതാ നവ മാധ്യമങ്ങളിലൂടെ ഒരു വ്യാജനിൽ നിന്നുമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടി അശ്വതി. കഴിഞ്ഞ ദിവസം ഇൻസ്റ്റാ​ഗ്രാമിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകയാണ് താരം, തനിക്ക് ലഭിച്ചൊരു മെസേജിനെക്കുറിച്ചും തുടർന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുമാണ് പറയുന്നത്, കുറിപ്പിങ്ങനെ

എനിക്ക് കഴിഞ്ഞ ദിവസം വന്നൊരു ഇൻസ്റ്റാഗ്രാം മെസ്സേജ് ആണിത്.. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ATC യിൽ വർക്ക്‌ ചെയ്യുകയാണെന്നും ഡ്രെസ്സിന്റെ ഓൺലൈൻ ബിസിനെസ്സ് ഉണ്ടെന്നും പറഞ്ഞാണ് പരിചയപ്പെട്ടു വന്നത്..ഓൺലൈൻ പ്രൊമോഷന് വേണ്ടി ആയിരിക്കും എന്ന് കരുതി ആണു ഞാൻ മറുപടി നൽകി തുടങ്ങിയതും. പിന്നെ ചിത്രം വരക്കുമെന്നും എന്റെ ചിത്രം വരച്ചോട്ടെ എന്നും ചോദിച്ചു, ഓഹ് ചിത്രം വരയ്ക്കാനുള്ള സമ്മതത്തിന് ആയിരിക്കുമെന്ന് പിന്നീട് കരുതി

പിന്നെ ആള് ജ്യോതിഷത്തിലേക്കു പരകായ പ്രവേശനം നടത്തി എന്തൊക്കെയോ പ്രവചനങ്ങൾ തുടങ്ങി c u later പറഞ്ഞു ബ്ലോക്ക് ചെയ്തു എന്തായാലും ഒന്നെനിക്ക് ബോധ്യമായി ഇതു എന്നെ അറിയുന്ന ആരോ ആണ്. അക്കൗണ്ട് ഞാൻ എത്തിക്കേണ്ടിടത്തു എത്തിക്കുന്നുമുണ്ട്.മെസ്സേജ് അയച്ച ആളോട് ഒന്നറിയിച്ചോട്ടെ എന്റെ വിഷമം കേൾക്കാനും എന്റെ ദേഷ്യം അറിയിക്കാനും ദൈവം എനിക്കൊരു ആളെ തന്നിട്ടുണ്ട്, കഴിഞ്ഞ പതിനൊന്നു വർഷമായിട്ട് വിഷമോം പരിഭവോം കേട്ടു അങ്ങേർടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല അതോണ്ട് ദൈവം അനുഗ്രഹിച്ചാൽ മുന്നോട്ടും അങ്ങേരു തന്നെ കേട്ടോളും

നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. ഇതിൽ ഇപ്പോൾ എന്താ ഉള്ളത് ഇത്രക് ഓവർ ആകാൻ.. നിങ്ങൾ ഈ പറഞ്ഞത് അയച്ച ആൾക്ക് ആ മെസ്സേജിൽ തന്നെ മറുപടി കൊടുത്ത് ബ്ലോക്ക് ആക്കിയാൽ പോരെ എന്നായിരുന്നു ഒരാളുടെ കമന്റ്. ബ്ലോക്ക് ചെയ്തു മിണ്ടാതിരുന്നാൽ ഈ വ്യക്തി വേറൊരാൾക്കും ഇതുപോലെ മെസ്സേജ് അയക്കും.. എന്നാണ് അശ്വതി നൽകിയ മറുപടി

Karma News Network

Recent Posts

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

7 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

21 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

42 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

56 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

58 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

2 hours ago