entertainment

ഒരുകാലത്ത് മദ്യപിച്ചിരുന്നു, അഡ്ജസ്റ്റ്‌മെന്റിനോട് നോ പറഞ്ഞപ്പോൾ ചിലർ കഥകളുണ്ടാക്കി: ചാർമിള

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ചാർമ്മിള. ഒരു കാലതത്ത് മലയാള സിനിമയിൽ നായികയായി തിളങ്ങി നിന്ന നടി. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായപ്പോൾ അഭിനയത്തിൽ നിന്നും ചാർമിള വിട്ടു നിന്നിരുന്നു. ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ ചാർമിളയ്ക്കായില്ല. നടിയുടെ കരിയറിനെ പ്രതീകൂലമായി ബാധിച്ചത് വ്യക്തി ജീവിതത്തിലെ തിരിച്ചടികളായിരുന്നു. മൂന്നാമത് വിവാഹം കഴിച്ചതിൽ ഒരു കുഞ്ഞ് കൂടി ജനിച്ചതോടെ ഇപ്പോൾ മകന്റെ കൂടെയുള്ള ജീവിതം ആസ്വദിക്കുകയാണ് നടി.

നിരവധി കിംവദന്തികളും ചാർമിളയ്‌ക്കെതിരെ പ്രചരിച്ചിരുന്നു. സെറ്റിൽ മദ്യപിച്ചെത്തി, കാരവന്റെ പേരിൽ സെറ്റിൽ പ്രശ്നങ്ങൾ ഉണ്ടാകി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഒരുകാലത്ത് താരത്തിനെതിരെ ഉയർന്നത്. ഒരിക്കൽ ഈ പ്രചരണങ്ങളുടെ സത്യാവസ്ഥ ചാർമിള വെളിപ്പെടുത്തിയിരുന്നു.

ഞാൻ എന്റെ വേർഷൻ പറയാം. ഞാൻ ഇപ്പോൾ ഒരു സിനിമ ചെയ്യുന്നുണ്ട്. അവരോട് ചാർമിള അങ്ങനെയാണോ എന്ന് ചോദിക്കു. നമ്മൾ നമുക്ക് അനുകൂലമായ രീതിയിൽ അല്ലേ സംസാരിക്കൂ. ആ കാലത്ത് ചെയ്തു വച്ച ചില തെറ്റുകൾ ഇപ്പോൾ പറയാൻ തുടങ്ങിയിരിക്കുകയാണ്. എന്നാൽ കാരവന്റെ കാര്യം പറയുന്നത് തെറ്റാണ്. കാരണം അന്ന് കാരവൻ വന്നിട്ടില്ല. കാരവൻ വിദേശ സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഇത് ഇന്ത്യയിൽ വന്നാൽ നന്നായിരിക്കുമല്ലോ എന്നായിരുന്നു ഞാൻ നായികയായിരുന്ന കാലത്ത് പറഞ്ഞിരുന്നത്,’

മദ്യപിച്ചുവെന്ന് പറയുന്നു. ഒരിക്കലുണ്ടായിരുന്നു. വിവാഹത്തിന് മുമ്പായിരുന്നു. കല്യാണം കഴിഞ്ഞ് കുഞ്ഞായി. എന്റെ മൂന്നാമത്തെ ഭർത്താവുമൊത്ത് വിവാഹത്തിന് മുമ്പായി എല്ലാ സ്ഥലത്തും കറങ്ങാൻ പോകുമായിരുന്നു. പബ്ബിലും പാർട്ടിയിലുമൊക്കെ. എന്റെ കാമുകന്റെ കൂടെയാണ് ഞാൻ പോകുന്നത്. പ്രായം അതായിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷം അതൊക്കെ മാറി. പക്ഷെ ഷൂട്ടിംഗ് ലൊക്കേഷനിൽ മദ്യപിച്ചിട്ടില്ല.

ഷൂട്ടിംഗ് ലൊക്കേഷനിൽ എന്തിനാണ് മദ്യപിക്കുന്നത്. മദ്യപിക്കണമെങ്കിൽ ഒരു പാർട്ണർ വേണം. അത് കാമുകൻ ആകുമ്പോൾ സുഖം കൂടും. രണ്ടു പേരും ഒരുമിച്ച് പോകുന്നു കറങ്ങുന്നു. അത് വ്യക്തിപരമായ കാര്യമാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ വന്ന് മദ്യപിച്ചിട്ട് എന്ത് കാര്യം? രണ്ടും കണക്ട് ചെയ്തിട്ട് കാര്യമില്ല. ഇവിടുത്തെ ജോലി വേഗം തീർത്തിട്ട് വേണം അവിടെ പോയി എൻജോയ് ചെയ്യാൻ എന്നാണ് ചിന്തിക്കുന്നത്

ഒരു അമ്മ എന്ന നിലയിൽ എന്റെ മകന് ഞാനൊരു മാതൃകയാകണം. നാളെ അവനൊരു തെറ്റ് ചെയ്താൽ അത് ചൂണ്ടിക്കാണിക്കുമ്പോൾ നീയൊരു സ്ത്രീയായിട്ട് ഇങ്ങനെ ചെയ്താൽ പിന്നെ ആണായ എനിക്ക് ചെയ്തു കൂടേയെന്ന് ചോദിക്കും. അത് പാടില്ല. അതിനാലാണ് മദ്യപാനമടക്കുമുള്ള കാര്യങ്ങൾ മൊത്തമായും നിർത്തിയതെന്നും ചാർമിള പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാതാകുമ്പോഴാണ് കഥകൾ ഉണ്ടാക്കുന്നതെന്നും ചാർമിള പറയുകയുണ്ടായി.

എല്ലാവരും സ്‌നേഹത്തോടെ സംസാരിക്കും. പക്ഷെ ഒരു സമയത്ത് എല്ലാവരും അഡ്ജസ്റ്റ്‌മെന്റ്‌സ് ചോദിക്കും. അഡ്ജസ്റ്റ് ചെയ്താൽ ഈ സിനിമയിൽ വരാമെന്ന് പറയും. അപ്പോൾ സിനിമ വേണ്ട എന്ന് പറഞ്ഞ് ഞാൻ പോകും. പക്ഷെ അവർക്ക് അത് പിടിക്കില്ല. അവരുടെ കൂടെ പോയല്ലോ പിന്നെ എന്റെ കൂടെ ഉണ്ടായിക്കൂടെ എന്നാകും അവർ പറയുക. അവർ താരതമ്യം ചെയ്യുന്നത് എന്റെ മുൻ കാമകുന്മാരെക്കുറിച്ചായിരിക്കും,

ഇപ്പോൾ നീ തനിച്ചല്ലേ, എന്റെ കൂടെ വന്നു കമ്പനി തന്നു കൂടെ എന്നാണ് ചോദിക്കുന്നത്. നീ വന്നില്ലല്ലോ ഇനി നീ എങ്ങനെ ജീവിക്കും എന്ന് കാണിച്ചത് തരാം എന്ന് വാശി പിടിച്ച് കുറേ പേർ നടക്കുകയാണ്. അങ്ങനെയാണ് കഥകളുണ്ടാകുന്നതും അവസരങ്ങളില്ലാതെ പോകുന്നതും. കുറേപ്പേർ ചാർമിള വരട്ടെ എന്ത് ചെയ്യുമെന്ന് നോക്കാമെന്ന് പറഞ്ഞ് വിളിക്കും. മറ്റ് ചിലർ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന് ചിന്തിക്കും,’

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

12 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

46 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago