entertainment

റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ, വിജയ് ബാബു ഇപ്പോഴും കരിയർ നശിപ്പിക്കുന്നു- നടി

വിജയ് ബാബുവിനെതിരെ വീണ്ടും ആരോപണവുമായി യുവനടി രം​ഗത്ത്. സിനിമയിൽ വേഷം നൽകണമെന്ന് പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല. തന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാൾ തന്നെ ഇങ്ങോട്ട് ബന്ധപ്പെട്ടതാണ്. ഓഡിഷനിലൂടെയാണ് തന്നെ സെലക്ട് ചെയ്തത്. റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല താൻ. സ്വപ്നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാൻ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണ് താനെന്നും വിജയ് ബാബു ഇപ്പോഴും തന്റെ കരിയർ നശിപ്പിക്കകയാണെന്നും അതിജീവിത ആരോപിച്ചു.

കുറിപ്പിങ്ങനെ

ഇങ്ങനെയാണ് നമ്മുടെ സമൂഹത്തിൽ കാര്യങ്ങൾ നടക്കുന്നത്. വൃത്തികെട്ട പുരുഷാധിപത്യ സമൂഹം. പുരുഷൻ കൊല്ലും, ബലാൽസംഗം ചെയ്യും, ഏത് പെണ്ണിനോടും അവന് എന്ത് വൃത്തികേടും ചെയ്യാം, പക്ഷെ പിന്തുണ കിട്ടും. എങ്ങനെയാണ് ഈ ഭൂമിയിൽ ഇത് സാധ്യമാകുന്നത്? ഇത് ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്ന് ഞാൻ ഉറപ്പാക്കും. ഈ വൃത്തികെട്ടവനെ, മാനിപ്പുലേറ്റ് ചെയ്യുന്നവനെ, എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവനെ പിന്തുണയ്ക്കുന്നത് ഞാൻ അവസാനിപ്പിക്കും. നിങ്ങൾക്ക് വിജയ് ബാബുവിനെക്കുറിച്ച്‌ എന്തെങ്കിലും അറിയാമോ? കഠിനാധ്വാനം കൊണ്ട് കരിയർ തുടങ്ങിയ ഒരു തുടക്കക്കാരിയോട് അയാൾ ചെയ്തത് എന്താണെന്ന് അറിയാമോ? നിങ്ങൾക്ക് ഒന്നുമറിയില്ല. കാത്തിരുന്ന് കാണുക. ചിലത് നിങ്ങൾക്കരികിലേക്ക് ഉടൻ എത്തും. അയാളെക്കുറിച്ച്‌ നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാൻ കഴിയും. എന്തുതന്നെയായാലും ഈ കമന്റ് ഇട്ടവൻ ഉറപ്പായും കേസ് നേരിടും. വേദന എന്താണെന്ന് അവൻ അറിയട്ടെ. നെഗറ്റിവിറ്റിയുമായി വരുന്ന ഓരോരുത്തർക്കും വേണ്ടിയാണ് ഇത്. ഇനി മിണ്ടാതിരിക്കില്ല.

കഴിഞ്ഞ വർഷം നിങ്ങളെയെല്ലാവരെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വിജയ് ബാബു ഒരു ലൈവുമായി വന്നു. എനിക്ക് ഡിപ്രഷൻ ഒന്നും ഇല്ലായിരുന്നു. അങ്ങനെയൊരു രോഗനിർണയം പോലും ഉണ്ടായിട്ടില്ല. പക്ഷെ അയാൾക്കുണ്ടായിരുന്നു. എന്നിട്ട് ആ തിരക്കഥ തിരിച്ചു. ഞാനൊരിക്കലും എനിക്ക് ഹോം സിനിമയിൽ വേഷം നൽകണമെന്ന് പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല. എന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാൾ എന്നെ ഇങ്ങോട്ട് ബന്ധപ്പെട്ടതാണ്. ഓഡിഷനിലൂടെയാണ് എന്നെ സെലക്‌ട് ചെയ്തത്. റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ. ഞാൻ സ്വപ്‌നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാൻ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണ് ഞാൻ.

ഞാൻ സമൂഹത്തോട് കള്ളം പറയുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അയാൾക്കെതിരെ മറ്റൊരു മി ടൂ ആരോപണം കൂടി ഉണ്ടായിരുന്നു. അത് എവിടെപ്പോയി? എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? അവളുടെ വായടപ്പിക്കാൻ അയാൾ അവൾക്ക് പണം നൽകി. അതുകൊണ്ട് അവൾ വിട്ടു. പണവും പ്രശസ്തിയും ഉള്ളതുകൊണ്ട് എന്തും ചെയ്യാമെന്നാണ് വിജയ് ബാബു കരുതുന്നത്. ഏത് പെൺകുട്ടിയെയും ദുരുപയോഗം ചെയ്യാം എന്ന്. പക്ഷെ നിങ്ങൾക്ക് തെറ്റി. നിങ്ങൾക്ക് ജനം ഇട്ട പേര് ശരിയാണ്, ഊള ബാബു.

എനിക്ക് സിനിമയിൽ വേഷം ലഭിക്കാത്തതുകൊണ്ടാണ് ഞാൻ ആരോപണവുമായി വന്നത് എന്നാണ് അയാൾ പറഞ്ഞത്. അങ്ങനെയൊരു സംഭവമേ ഇല്ല. അത് അയാൾ സൃഷ്ടിച്ചെടുത്തതാണ്. തീർച്ചയായും അയാൾക്ക് കഥകൾ മെനയാൻ അറിയാം.

അയാളുടെ സുഖത്തിനുവേണ്ടി പല സ്ത്രീകളെയും അവൻ ദുരുപയോഗം ചെയ്തിട്ടുണ്ട്. അത് നിങ്ങൾക്കറിയാമോ? എന്റെ കൈയിൽ തെളിവുണ്ട്. അയാൾ അവരെ നിശബ്ദരാക്കും. കാരണം താൻ ശക്തനാണെന്നാണ് അയാൾ കരുതുന്നത്. പക്ഷെ എനിക്കയാൾ ഒരു വൃത്തികെട്ടവൻ മാത്രമാണ്. ഞാൻ………… (പേര്) ഞാനൊരു അഭിനേതാവാണ് അടിമയല്ല. നിങ്ങൾ നിർമ്മാതാവായിരിക്കാം പക്ഷെ അതിനർത്ഥം നിനക്ക് ആരെയും നിന്റെ വൃത്തികെട്ട ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നല്ല.

ഇവൻ ലൈവിൽ പറഞ്ഞ കാര്യം ഉണ്ട്, എന്റെ വീട്ടുകാരുണ്ട്… എന്റെ അച്ഛൻ, എന്റെ അമ്മ, എന്റെ മകൻ. എന്ത് വൃത്തികേടാണിത്? ഞാൻ എന്താ ആകാശത്തുനിന്ന് പൊട്ടി മുളച്ചതോ? ഏഹ്… താൻ എന്നെ കൊന്നുകളയും എന്നൊക്കെ പറഞ്ഞപ്പോ താൻ ഇതൊന്നും ആലോചിച്ചില്ലേ? എന്നെ സിനിമാ ഫീൽഡിൽ ഇല്ലാണ്ടാക്കികളയും എന്ന് പറഞ്ഞപ്പോ നീ ആലോചിച്ചില്ലേ? ഇതിന് മറുപടി പറയടാ വൃത്തികെട്ടവനേ!!!

സിനിമയിലെ എന്റെ വളരെ അടുത്ത ചില സുഹൃത്തുക്കളെ എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? എനിക്കൊരു ചീത്തപ്പേര് ഉള്ളതുകൊണ്ട് അവർക്കൊരിക്കലും സിനിമ ലഭിക്കില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് എനിക്ക് വേറെ മാർഗ്ഗമില്ലായിരുന്നു. അയാൾ എന്റെ സുഹൃത്തുക്കളെപ്പോലും സ്വാധീനിച്ചു. അവൻ മീശ പിരിച്ചിട്ട് പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ. ഇപ്പോൾ എനിക്കിതുമായി വീണ്ടും വരേണ്ട അവസ്ഥ എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? അയാൾ ഇപ്പോഴും ഞാൻ സ്വപ്‌നം കണ്ട എന്റെ കരിയർ നശിപ്പിക്കുകയാണ്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago