ലോക കപ്പ് ഫുട്ബാളിൽ ഇന്ത്യയ്ക്കും അഭിമാന നിമിഷം വരാൻ പോകുന്നു. ഡിസംബർ 18ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യുന്നത് ഇന്ത്യയുടെ അഭിമാനമായ നടി ദീപിക പദുകോൺ ആണെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ. ലോകത്തിലെ പത്ത് സുന്ദരിമാരുടെ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ നടിയാണ് ദീപിക. ഇതിനെല്ലാം പുറമേ, നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ബോളിവുഡ് താരം.
ഇതിനായി ഫൈനലിന് മുന്നോടിയായി ദീപിക ഖത്തറിലേക്ക് തിരിക്കുമെന്ന് നടിയുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്.
ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചുവടുവെക്കുമ്പോൾ തന്നെ ദീപിക ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു.. ഇതിനു പിന്നാലെ കഴിഞ്ഞ കാൻ ചലച്ചിത്രമേളയില്‍ ജൂറി അംഗമായി ദീപിക ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇതിനു ശേഷം ദീപികയെ തേടി എത്തുന്ന മറ്റൊരു വലിയ അംഗീകാരമാണ് ഫിഫ ലോകകപ്പ്.
മുഖസൗന്ദര്യത്തിന്റെ അഴകളവുകൾ നിർണയിക്കുന്ന ‘ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി’ പട്ടികയിൽ അടുത്തിടെ ദീപികയും ഇടംപിടിച്ചിരുന്നു.
ഇതിനിടെ, ദീപികയും ഷാരൂഖ് ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രം പഠാൻ അടുത്ത വർഷം ജനുവരിയിൽ പുറത്തിറങ്ങും.. അടുത്ത വർഷം ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. പ്രഭാസിനൊപ്പം പ്രൊജക്ട് കെ ആണ് ദീപികയുടെ മറ്റൊരു പ്രധാന ചിത്രം. ഒപ്പം ഋത്വിക് റോഷനൊപ്പം ആക്ഷൻ ചിത്രമായ ഫൈറ്ററിലും ദീപിക പദുകോൺ അഭിനയിക്കുന്നു.
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…