entertainment

വരുമാനം നിലച്ച സമയത്താണ് മിനി സ്ക്രീനിലേക്ക് അവസരം ലഭിക്കുന്നത്- ധന്യ മേരി വർ​ഗീസ്

കോടികളുടെ ഫ്ലാറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായതോടെയാണ് ധന്യ മേരി വർ​ഗീസിനെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. മോഡലിങ്ങിൽ തുടങ്ങി, സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വർഗീസ്. 2003 ലാണ് സിനിമയിൽ എത്തിപ്പെട്ടതെങ്കിലും ധന്യ ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ വീട്ടിലേയ്ക്കുളളവഴി, പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.നടനും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാർത്തകളിൽ നിറഞ്ഞത് വഞ്ചന കേസിൽ പെട്ടതോടെയാണ്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുത്ത താരം ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യാണത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്തിയത്. ഭർത്താവ് ജോണും മിനിസ്ക്രീനിൽ സജീവമാണ്. ജീവിതത്തിലെ സ്വപ്നങ്ങളെക്കുറിച്ചും കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ചും ധന്യ പറയുന്നതിങ്ങനെ..

വരുമാന സ്രോതസുകൾ എല്ലാം അടഞ്ഞ സമയത്തായിരുന്നു മിനിസ്ക്രിനിലേയ്ക്ക് രണ്ട് പേർക്കും അവസരം ലഭിക്കുന്നത്. എനിയ്ക്ക് സീത കല്യാണം എന്ന പരമ്പരയിലെ ടൈറ്റിൽ റോൾ ചെയ്യാനായിരുന്നു ക്ഷണം ലഭിച്ചത്. ഇതേ സമയത്ത് തന്നെ ജോണിനും മഴവില്ല് മനോരമയിലെ അനുരാഗം എന്ന സീരിയലിലേയ്ക്കും അവസരം ലഭിക്കുകയായിരുന്നു. പ്രശ്നങ്ങളൊക്കെ ഒതുങ്ങി ജീവിതത്തിലേയ്ക്ക് തങ്ങൾ മടങ്ങി വരുകയാണ് താരങ്ങൾ. ഇനി ഇവരുടെ ഏറ്റവും അടുത്ത സ്വപ്നം വീടാണ്. ആ സ്വപ്നത്തെ കുറിച്ചും ധന്യ വാചാലയായി. ഫ്ലാറ്റിലെ ജീവിതത്തിന് സുരക്ഷിതത്വം ഉണ്ടെങ്കിലും അസൗകര്യങ്ങളും ഉണ്ട്. സാമ്പത്തിക പ്രശ്നം ഒതുങ്ങിയതിന് ശേഷം കുറച്ച് സ്ഥലം വാങ്ങി ഒരു കൊച്ച് വീട് വയ്ക്കണം എന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ ആഗ്രഹം. തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ ഇന്റീരിയർ ഓക്കെ താൻ മുൻകൈ എടുത്താണ ഒരുക്കിയതെന്നും ധന്യപറഞ്ഞു.

കൂത്താട്ടുകുളമാണ് തന്റെ സ്വന്തം സ്വദേശം. ജോണുമായുള്ള വിവാഹത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് മാറുകയായിരുന്നു. അവിട ഫ്ലാറ്റിലാണ് താമസം, ജോണിന്റെ കുടുംബത്തിന് കൺസ്ട്രഷൻ ബിസിനസ് ഉണ്ടായിരുന്നു. പത്ത് വർഷത്തോളം അത് നന്നായി പോയി. എന്നാൽ ഇടയ്ക്ക് ചില താളപ്പിഴകൾ സംഭവിച്ചു. അതോടെ കടബാധ്യതകളുണ്ടായി. അത് ഞങ്ങളുടെ ജീവിതത്തിലേയും പരീക്ഷണകാലമായിരുന്നു. ഇപ്പോൾ ജീവിതം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങിയിരിക്കുകയാണെന്നും ധന്യ വ്യക്തമാക്കി.

2012 ജനുവരി 9 നായിരുന്നു ധന്യയും സിനിമ സീരിയൽ താരവുമായ ജോണും വിവാഹിതരാകുന്നത്. രണ്ട് വർഷം മുൻപ് ഒരു റിയർ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ ധന്യയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

18 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

45 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago