കക്ഷി അമ്മിണിപിള്ള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഫറ ഷിബ്ല. നേരത്തെ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രംഗത്ത് എത്തിയിരുന്നു. കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന നായികമാർ കുറവാണ്. എന്നാൽ, കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടി മലയാളികളെ ഞെട്ടിച്ച കക്ഷിയാണ് ഫറ ഷിബ്ല. തന്റെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോളിതാ ശരീരം മാർക്കറ്റ് ചെയ്ത് ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്ന നടിമാർ പരിചയപ്പെടുത്തുന്നത് മോശം ട്രെൻഡ് ആണെന്ന് പറയുകയാണ് നടി. ഫറ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഹണി റോസ്, അന്ന രാജൻ എന്നീ താരങ്ങൾക്ക് എതിരെയാണ് സംസാരിച്ചത് എന്ന ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്. മലയാള സിനിമയിൽ സോ കോൾഡ് ഹീറോയിൻ സങ്കൽപം ഇല്ല എന്നാണ് തോന്നിയിട്ടുള്ളത്.
ബോളിവുഡിൽ എല്ലാം സൗന്ദര്യം നിലനിർത്തുന്നതിന് വേണ്ടി കോടികളാണ് നായികമാർ മുടക്കുന്നത്. പക്ഷെ മലയാള സിനിമയിൽ അഭിനേതാക്കളുടെ ക്രാഫ്റ്റ് മനസ്സിലാക്കി കഥാപാത്രങ്ങൾ നൽകുന്ന ട്രെന്റ് കണ്ടുവരുന്നുണ്ട്. അത് കൂടാതെ മൊത്തത്തിൽ ഒരു പോസിറ്റീവ് അന്തരീക്ഷമാണ് മലയാള സിനിമയിൽ. ഇപ്പോൾ നായികയാകാൻ ഒരു പ്രത്യേക ബോഡി ഷേപ്പ് വേണം എന്ന് സംവിധായകരോ എഴുത്തുകാരോ ഡിമാന്റ് ചെയ്യുന്നില്ല.
കഥാപാത്രങ്ങൾക്ക് വേണ്ടി ശരീരത്തിൽ മാറ്റം വരുത്തിയാലും, നിലനിൽപിന് വേണ്ടി സ്വയം മാറാത്ത ഒരുപാട് നടിമാരുണ്ട്. ചെയ്യുന്ന തൊഴിലിനെ മാനിച്ച്, അതിന് വേണ്ടി എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുന്ന, സ്വയം മോൾഡ് ചെയ്ത് എടുക്കുന്ന ഒരുപാട് ആർട്ടിസ്റ്റുകളെ എനിക്കറിയാം.”
പക്ഷെ അതിനിടയിൽ ചിലർ ശരീരം മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇപ്പോൾ കണ്ടുവരുന്ന ഒരു ട്രെന്റ് ആണത്. അഭിനയം ഒരു ക്രാഫ്റ്റ് ആണ്, അത് ശരീര പ്രദർശനം അല്ല. സ്വന്തം ശരീരം മാർക്കറ്റ് ചെയ്ത് ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്ന നടിമാർ വളരെ മോശം ഒരു ട്രെന്റാണ് സമൂഹത്തിന് പരിചയപ്പെടുത്തുന്നത്.
ഇങ്ങനെ പോയാൽ അവസരം കിട്ടും എന്നും, ഇതാണ് സിനിമ എന്നുമുള്ള ഒരു ട്രെന്റ് കൊണ്ടുവരുന്നത് തീർത്തും മോശമായ ഒരു കാര്യമാണ്” എന്നാണ് ഫറ ഷിബ്ല ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഹണി റോസ്, അന്ന രാജൻ എന്നിവരുടെ ഉദ്ഘാടന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഈ താരങ്ങളെ കുറിച്ചാണ് ഫറ പറഞ്ഞത് എന്ന ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്.
പുണെ : സ്കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര് ലോറിയിടിച്ച് രണ്ട് സ്ത്രീകള്ക്ക് പരിക്ക്. പുണെ എന്.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…
തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…
സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…
പരവൂർ : ഇടവ കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. ചാത്തന്നൂർ ശീമാട്ടി സ്വദേശി…
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…