entertainment

ചെറുപ്രായത്തിലേ ബന്ധം പിരിഞ്ഞു, പിന്നീട് വിവാഹം കഴിക്കാന്‍ തോന്നിയിട്ടില്ല, ഗായത്രി പറയുന്നു

പൃഥ്വിരാജിന്റെ ആദ്യ ചിത്രമായ നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരിയിലെ നായികയായ ഗായത്രിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊറിയോദഗ്രഫര്‍ രഘുറാമിന്റെ മകളാണ് ഗായത്രി. ഇപ്പോഴിത തന്റെ വിവാഹമോചനത്തെ കുറിച്ചും രാഷ്ട്രയത്തിലേയ്ക്കുള്ള ചുവട് വയ്പ്പിനെ കുറിച്ചും മനസ് തുറക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്.

നടിയുടെ വാക്കുകളിലേയ്ക്ക്…’വിവാഹം എന്റെ ജീവിതത്തിലെ ചെറിയൊരു കാലയളവ് മാത്രമാണ്. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അതുകൊണ്ട് പരസ്പരം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ചുരങ്ങിയ നാളത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് ആ ജീവിതം ഞാന്‍ മറന്നു. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്നും എന്ത് ചെയ്യുന്നെന്നും എനിക്ക് അറിയില്ല. വിവാഹ മോചനത്തിന് ശേഷം ഒരു വിവരവും ഇല്ല. ചിലപ്പോള്‍ അദ്ദേഹം മറ്റൊരാളെ വിവാഹം ചെയ്യുകയും മക്കളൊക്കെയായി ഒരു കുടുംബ ജീവിതം നയിക്കുകയും ആയിരിക്കാം. അതുകൊണ്ട് അതേ കുറിച്ച് ഒരു കമന്റ് പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല’.

‘എന്നാല്‍ വിവാഹമോചനത്തിന് മറ്റൊരു വിവാഹം കഴിക്കാന്‍ തോന്നിയിട്ടില്ലെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.വിവാഹ മോചിതയാവുമ്‌ബോള്‍ എനിക്ക് 23 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അതിന് ശേഷം ഒരു പ്രണയം ക്രഷോ തോന്നിയിട്ടില്ല. വിവാഹം കഴിക്കണം എന്നും കരുതിയിട്ടില്ല. മുപ്പത് വയസ്സ് വരെയൊക്കെ ആര്‍ഭാട ജീവിതത്തോടൊക്കെ ഭ്രമം ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോള്‍ സിംപിള്‍ ലൈഫ് ആണ് എനിക്ക് ഇഷ്ടം. ചെറുപ്പത്തില്‍ തന്നെ നേരിടേണ്ടത് എല്ലാം നേരിട്ടിട്ടുള്ള പരിചയം ആയത് കൊണ്ടാവും ഇപ്പോള്‍ എനിക്ക് എല്ലാം ശീലമാണ്’

ചാര്‍ലി ചാപ്ലിന്‍ എന്ന് സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ഗായത്രിയുടെ തുടക്കം. പ്രഭുദേവ നായകനായി എത്തിയ സിനിമയിലെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തമിഴ് സിനിമകളില്‍ സജീവമായെങ്കിലും മൂന്ന് വര്‍ഷം കൊണ്ട് കല്യാണം കഴിഞ്ഞ് ഇന്റസ്ട്രി വിട്ടു. വിവാഹ ശേഷം ഭര്‍ത്താവിനപ്പം വിദേശത്തേക്ക് പോയ ഗായത്രി നാല്‍വര്‍ഷത്തെ ദാമ്ബത്യ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തി. മടങ്ങി വന്ന ശേഷം സിനിമയില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ മിക്കതും അമ്മ വേഷങ്ങള്‍ ആയിരുന്നു. 23 വയസ്സ് പ്രായമുള്ള തനിയ്ക്ക് അമ്മ വേഷങ്ങള്‍ തന്ന് വിളിച്ചപ്പോള്‍, അഭിനയം വേണ്ട എന്ന് വച്ചു. അങ്ങിനെയാണ് കൊറിയോഗ്രാഫിയിലേക്ക് തിരിഞ്ഞത്. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയപ്പോഴും സിനിമകളെ കുറിച്ച് നിരന്തരം പഠിയ്ക്കുന്നുണ്ടായിരുന്നു.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

17 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

31 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago