തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരമാണ് ഗീത. തമിഴ്, തെലുങ്ക്, മലയാളം ഭാഷകൾ കൂടാതെ ഹിന്ദിയിലും ഗീത അഭിനയിച്ചിട്ടുണ്ട്.പഞ്ചാഗ്നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കൻ വീരഗാഥ, ആധാരം, ആവനാഴി, വൈശാലി, ലാൽ സലാം, അഭിമന്യു, അയ്യർ ദി ഗ്രേറ്റ് തുടങ്ങി എത്രയോ മലയാള ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഒരിക്കൽ ഒരു തമിഴ് സിനിമയിൽ അഭിനയിച്ചപ്പോൾ നേരിട്ട അനുഭവം ഒരു അഭിമുഖത്തിലൂടെ ഗീത തുറന്നു പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകളിങ്ങനെ…പുതു പുതു അർത്ഥങ്ങൾ എന്ന ഹിറ്റ് പ്രണയ ചിത്രത്തിൽ റഹ്മാന്റെ നായികയായാണ് ഞാൻ അഭിനയിച്ചത്. അതിലെ ഒരു സീൻ ചെയ്യാൻ എനിക്ക് വലിയ മടിയായിരുന്നു. എന്നാൽ, എന്നെക്കൊണ്ട് നിർബന്ധിച്ച് സംവിധായകൻ ആ സീൻ ചെയ്യിപ്പിച്ചു. ആ ഭാഗം സ്ക്രിപ്റ്റിലില്ലാത്ത രംഗമായിരുന്നു. ആഹാരം കഴിക്കുന്ന സമയത്ത് ഞാനും റഹ്മാനും തമ്മിൽ വലിയ വഴക്ക് കൂടുന്ന രംഗമുണ്ട്. സീൻ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്ക് ദേഷ്യംകൊണ്ട് ഞാൻ റഹ്മാന്റെ മുഖത്തേക്ക് തക്കാളി സോസ് ഒഴിച്ചു. ഈ ഭാഗം സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു.
എന്നാൽ, പീന്നീട് സംവിധായകൻ പറഞ്ഞത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. റഹ്മാന്റെ മുഖത്ത് വീണ സോസ് ഞാൻ നക്കി തുടയ്ക്കുകയും ഒപ്പം ഒരു ഉമ്മയും കൊടുക്കണമെന്ന് എന്നോട് പറഞ്ഞു. ഒരു ഭർത്താവിനെ സ്നേഹം കൊണ്ടേ ഭാര്യക്ക് കീഴ്പ്പെടുത്താൻ കഴിയൂ, അങ്ങനെ ചെയ്താൽ ഭർത്താവിന്റെ പിണക്കം മാറുമെന്നും പറഞ്ഞ് സംവിധായകൻ എന്നെ നിർബന്ധിക്കുകയായിരുന്നു. അങ്ങനെ ആ സീൻ എനിക്ക് ചെയ്യേണ്ടി വന്നു
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…