entertainment

കാവ്യ മാധവനും ദിവ്യ ഉണ്ണിയും തന്റേ വേഷങ്ങൾ തട്ടിയെടുത്തു- കാവേരി

ബാലതാരമായി അഭിനയം തുടങ്ങി വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് കാവേരി. ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടി. നിഷ്‌കളങ്കമായ ആ മുഖം ഒരുപാടു ചിത്രങ്ങളില്‍ കണ്ടു. അമ്മാനം കിളി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്.

ബാലതാരത്തിൽ നിന്ന് മമ്മൂട്ടിയുടെ നായികയായാരുന്നു അരങ്ങേറ്റം. കാവേരിയുടെ അഭിനയമികവിനെ പലരും വാനോളം പുകഴ്ത്തിയിരുന്നു. മലയാള സിനിമയിൽ ഒരു പക്ഷെ ആർക്കും ലഭിക്കാത്ത മികച്ചൊരു തുടക്കമായിരുന്നു കാവേരിക്ക്. മലയാളത്തോടൊപ്പം അന്യാഭാഷാ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചെങ്കിലും കരിയർ തുടർന്നു കൊണ്ടുപോകാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു.

തന്റെ നായിക വേഷം തട്ടിയെടുത്ത നായികമാരെക്കുറിച്ച് കാവേരി നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ഉദ്യാനപാലകന്‍ കഴിഞ്ഞ ശേഷം രാജസേനന്‍ സാര്‍ വളിച്ചു. ഒരു ഗംഭീര കഥ പറഞ്ഞു. കഥ കേട്ട് ഞാനും അമ്മയും കരഞ്ഞു. സിനിമയുടെ പേര് കഥാനായകന്‍. നായകന്‍ ജയറാമേട്ടന്‍. ചിത്രം ചെയ്യാമെന്നേറ്റ് അഡ്വാന്‍സ് തുക വാങ്ങി. അഭിനയിക്കാന്‍ ചെന്നപ്പോള്‍ ആ വേഷം ദിവ്യാ ഉണ്ണിക്കാണെന്ന് പറഞ്ഞു. അന്ന് ഒരുപാടു ഞാന്‍ കരഞ്ഞു.

അതിനുശേഷം വര്‍ണ്ണപകിട്ട് എന്ന ചിത്രവും തനിക്കുവന്നതായിരുന്നു. പിന്നീട് നായികാ സ്ഥാനത്തേക്ക് ദിവ്യ ഉണ്ണിയെത്തി. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രവും കൈയ്യില്‍ വന്നുപോയതാണെന്ന് കാവേരി പറയുന്നു. അങ്ങനെ ഒരുപാട് വേഷങ്ങള്‍ തനിക്ക് നഷ്ടമായെന്ന് കാവേരി പറയുന്നു. അന്നത്തെ നായികമാര്‍ക്കെല്ലാം പിആര്‍ഒ വര്‍ക്ക് ചെയ്യാന്‍ ആളുണ്ടായിരുന്നു. എനിക്കതില്ലാത്തതു കൊണ്ടാകാം അങ്ങനെ സംഭവിച്ചത്. എന്നാല്‍, എനിക്ക് ആരോടും പരാതിയില്ലെന്നും താരം മനസ്സു തുറന്നു.

Karma News Network

Recent Posts

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

9 mins ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്, പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ…

24 mins ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കു ശേഷം…

34 mins ago

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി…

1 hour ago

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു, യാത്രക്കാർക്ക് പരിക്ക്

ബം​ഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…

2 hours ago

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

2 hours ago