entertainment

ഇഷ്ടമായതിനെ നേടിയെടുക്കണം എന്ന വാശിയില്ല,വലിയ വലിയ കാര്യങ്ങളോ നടക്കാത്ത കാര്യങ്ങളോ ആഗ്രഹിക്കാറില്ല- കാവ്യ

മലയാളികളുടെ പ്രിയപ്പെട്ട നടി കാവ്യാ മാധവന് ഇന്ന് 37-ാം പിറന്നാൾ. 1984 സെപ്റ്റംബർ 19ന് ആയിരുന്നു കാവ്യ ജനിച്ചത്. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി തിളങ്ങി. പലപ്പോഴും വിവാദങ്ങളിലും നിറഞ്ഞ് നിന്ന നടിയാണ് കാവ്യ. കാർകോട് നീലേശ്വരമാണ് കാവ്യയുടെ സ്വദേശം. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. എങ്കിലും താരത്തിന് നിരവധി ആരാധകരാണുള്ളത്. കാവ്യയുടെ ഒരു പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ കൊതിച്ചിട്ടുപോയ ആളാണ്. കാരണം സിനിമയിൽ വന്ന നാള് മുതൽ ഒരു നോർമൽ ലൈഫ് എനിക്ക് ഉണ്ടായിട്ടില്ല. കുട്ടി ആയിരിക്കുന്ന കാലത്തു വന്നത് മുതൽ, ആളുകൾ എവിടെ ഇറങ്ങിയാലും തിരിച്ചറിയും. പ്രത്യേകിച്ച് എന്റെ നാട്ടിൽ ഈ സിനിമ ഒന്നും ഇല്ലാതിരുന്ന കാലത്താണ് ഞാൻ സിനിമയിലേയ്ക്ക് എത്തുന്നത്. അതുകൊണ്ട് എവിടെ ആണെങ്കിലും ആളുകൾ ഒരു ബഹുമാനം തരുന്നുണ്ടായിരുന്നു.ചെറുപ്പത്തിൽ കെട്ടിയിട്ടു വളർത്തുക എന്ന് പറയില്ലേ, അതെ പോലെ നിയന്ത്രണങ്ങളിൽ ആണ് വളർന്നു വന്നത്. അപ്പോൾ ഒക്കെ അമ്മ പറയും നീ വിവാഹം ഒക്കെ കഴിഞ്ഞു പോകുമ്പോൾ നല്ല രീതിയിൽ ജീവിച്ചു പൊക്കോളൂ. ഭക്ഷണത്തിനു ഡയറ്റ് വേണ്ട, ഇമേജിനെ പേടിച്ചു ജീവികണ്ട. വളരെ സാധാരണക്കാരിയായി നമുക്ക് ജീവിക്കാമല്ലോ. അല്ലെങ്കിൽ വളരെ പേടിച്ചിട്ടല്ലേ ജീവിക്കാൻ കഴിയൂ.

പുറത്തൊന്നും പേടിച്ചിറങ്ങാൻ പോലും കഴിയില്ലല്ലോ. എവിടെയും ക്യാമറകൾ അല്ലെ. മൊബൈൽ ക്യാമറകൾ നമ്മളെ എവിടെയും പിന്തുടരുന്നുണ്ടാകും. സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം, മീഡിയയുടെ മുൻപിൽ ഇരിക്കുമ്പോൾ ശ്രദ്ധിക്കണം, അഭിനയിക്കുമ്പോൾ ശ്രദ്ധിക്കണം. ഇതിന്റെ ഇടയിലൊക്കെ വളരെ മോശം കമന്റ്‌സ് വരാം. മോശം പെരുമാറ്റം വരാം. ഇതിനെയൊക്കെ വളരെ നല്ല രീതിയിൽ തന്നെ പെരുമാറാൻ പറ്റണം. വലിയ വലിയ കാര്യങ്ങളോ നടക്കാത്ത കാര്യങ്ങളോ ഒന്നും തന്നെ ഞാൻ ആഗ്രഹിക്കാറില്ല. എനിക്ക് പറ്റും എന്ന് തോന്നുന്ന കാര്യങ്ങൾ, വളരെ ജെനുവിൻ ആയ കാര്യങ്ങൾ മാത്രമേ ഞാൻ ആഗ്രഹിക്കാറുള്ളൂ. ഒരു കള്ളത്തരത്തിനു വേണ്ടിയോ വിഷമിപ്പിച്ചിട്ട് നേടിയെടുക്കണമെന്നോ തട്ടിയെടുക്കണമെന്നോ എന്ന ചിന്തയുള്ള ആളൊന്നും അല്ല. എന്തെങ്കിലും കാര്യം ഇഷ്ടമായാൽ അതിനെ നേടിയെടുക്കണം എന്ന വാശിയൊന്നും എനിക്ക് ഒട്ടുമില്ലെന്നും വൈറൽ ആകുന്ന അഭിമുഖത്തിൽ കാവ്യ പറയുന്നു.

നല്ല ഒരു വിവാഹം കിട്ടുക നല്ലൊരു വീട്ടിൽ ചെന്ന് കയറാൻ പറ്റുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണ്. അത് വളരെ അപൂർവ്വം ആളുകൾക്കാണ് ലഭിക്കുക. ചിലർ അതൊരു അഡ്ജസ്റ്റ്‌മെന്റിന്റെ പുറത്തങ്ങു ജീവിച്ചു പോകും കുട്ടികൾ ആയതിന്റെ പേരിൽ. പിന്നെ സമൂഹത്തിന്റെ മുൻപിൽ ഒരു പ്രശ്‌നത്തിന് പുറകെ പോകാൻ താത്പര്യം ഇല്ലാത്ത എത്രയോ ആളുകളെ എനിക്ക് നേരിട്ടറിയാം.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ലാണ് കാവ്യ മാധവൻ അഭിനയ രംഗത്ത് എത്തുന്നത്. ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ദിലീപിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ഡാർലിങ്, ഡാർലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രികയ്ക്ക് സ്‌നേഹപൂർവ്വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, മീശമാധവൻ, തിളക്കം, സദാനന്ദന്റെ സമയം, മിഴിരണ്ടിലും, പുലിവാൽകല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവിൽ പിന്നെയും എന്ന ചിത്രം വരെ കാവ്യ അഭിനയിച്ചു. പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാർഡ് കാവ്യയയെ തേടിയെത്തി.

2009ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. ഈ ബന്ധം 2011ൽ അവസാനിച്ചു. 2016ൽ ദിലീപിനെ വിവാഹം ചെയ്തു. ദിലീപും നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും പിന്നീട് കാവ്യയുമായുള്ള വിവാഹവുമൊക്കെ വലിയ വാർത്തയായിരുന്നു. ഇവർക്ക് ഒരു മകളുമുണ്ട്. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. 2018 ഒക്ടോബർ 19നായിരുന്നു മകൾ ജനിച്ചത്.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

18 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

39 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

39 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

55 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

1 hour ago