entertainment

കനക ഇപ്പോൾ സന്തോഷ വതി, പ്രശ്നങ്ങളെല്ലാം അവസാനിച്ചു- കുട്ടി പത്മിനി

മലയാളി അല്ലായിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി ഇടം നേടിയ നടിയാണ് കനക. സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന സിദ്ദിഖ്‌ലാൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താര സുന്ദരിയായിരുന്നു കനക. സിദ്ദിഖ്-ലാൽ ടീമിന്റെ വമ്പൻ ഹിറ്റായ ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെയാണ് കനക മലയാളത്തിൽ അരങ്ങേറുന്നത്. അമ്മയുടെ നിഴലിൽ കഴിഞ്ഞ കനകയ്ക്ക് അപ്രതീക്ഷിത പ്രതിസന്ധികളാണ് ജീവിതത്തിൽ നേരിടേണ്ടി വന്നത്. ദേവികയുടെ മരണം കനകയെ തകർത്തു. ദേവികയും ഭർത്താവ് ദേവദാസും വർഷങ്ങൾക്ക് മുമ്പേ അകന്നതാണ്.

ഇപ്പോളിതാ കനകയുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് പറയുകയാണ് നടി കുട്ടി പത്മിനി. കനകയ്ക്കൊപ്പമുള്ള ഫോട്ടോയും ഇവർ യൂട്യൂബ് ചാനലിൽ പങ്കുവെച്ചു. കനക ഇപ്പോൾ സന്തോഷത്തോ‌ടെയാണ് കഴിയുന്നതെന്നും തന്നോട് നല്ല രീതിയിൽ സംസാരിച്ചെന്നും കുട്ടി പത്മിനി പറയുന്നു. കനകയുടെ അമ്മ അന്തരിച്ച ന‌ടി ദേവികയുമായി കുട്ടി പത്മിനിക്ക് പരിചയമുണ്ട്.

ഈ പരിചയം വെച്ചാണ് കനകയെ കാണാൻ കുട്ടി പത്മിനി വീട്ടിൽ പോയത്. കനകയെ കണ്ട് ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കുട്ടി പത്മിനിയോട് ഏറെ നാളുകളായി ഇവരുടെ യൂട്യൂബ് സബ് സ്ക്രെെബേഴ്സ് ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം പരി​ഗണിച്ചാണ് കുട്ടി പത്മിനി കനകയു‌ടെ അടുത്തെത്തിയത്. നടിയെ കണ്ടെത്തിയതിനെക്കുറിച്ച് കുട്ടി പത്മിനി സംസാരിക്കുന്നുണ്ട്.

പഴയ ഓർമ വെച്ചാണ് കനകയുടെ വീട് കണ്ടെത്തിയത്. വീട് ഉള്ളിലും പുറമെയും പൂട്ടിയിട്ടുണ്ട്. ഉള്ളിൽ വെളിച്ചമുണ്ട്. അയൽപ്പക്കത്തുള്ള ആരോട് ചോദിച്ചാലും അവർ എപ്പോൾ വരുമെന്നും പോകുമെന്നും അറിയില്ലെന്നാണ് പറഞ്ഞത്. വിഷമിച്ചിരിക്കവെ ഒരു ഓട്ടോ വന്നു. ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി നോക്കിയപ്പോൾ കനകയാണ്. ഓടിപ്പോയി സംസാരിച്ചു.

നിനക്ക് ഓർമ്മയുണ്ടോ എന്നറിയില്ല, ഞാൻ കുട്ടി പത്മിനി ആന്റിയാണെന്ന് പറഞ്ഞപ്പോൾ നിങ്ങൾ ആന്റിയല്ല അക്കയാണ്, എന്റെ അമ്മയുടെ വയസൊന്നും ഇല്ലല്ലോ എന്ന് കനക. എങ്ങനെ നിങ്ങളെ മറക്കുമെന്ന് ചോദിച്ച് അവൾ റോഡിൽ വെച്ച് തന്നെ സംസാരിച്ച് തുടങ്ങി. പുറത്ത് ഏതെങ്കിലും കോഫി ഷോപ്പിൽ പോയാലോ എന്ന് പറഞ്ഞ് ഞങ്ങൾ എന്റെ കാറിൽ കയറി. വണ്ടി റിപ്പയറിലാണ്. അതുകൊണ്ടാണ് ഓട്ടോയിൽ പോയതെന്ന് പറഞ്ഞു.

വീട്ടിനുള്ളിൽ കനകയുടെ കാറുണ്ട്. പഴയ കാർ കൊടുത്ത് പുതിയ കാർ വാങ്ങണമെന്ന് ഞാനും പറഞ്ഞു. അടുത്തുള്ള ഒരു കോഫി ഷോപ്പിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു. അവൾക്ക് ഇഷ്ടമുള്ള കേക്കെല്ലാം വാങ്ങി. അവൾ പേ ചെയ്യാം എന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. വളരെ സ്നേഹത്തോ‌ടെയാണ് സംസാരിച്ചത്. ഈ പഴയ വീടെല്ലാം കൊടുത്ത് നല്ല പെന്റ്ഹൗസ് വാങ്ങി റാണിയെ പോലെ കഴിയണം എന്ന് ഞാൻ പറഞ്ഞു. അക്ക, ഇപ്പോൾ അച്ഛനുമായി സമരസത്തിലായി, ഇനി കോടതി പ്രശ്നങ്ങളൊന്നുമില്ലെന്ന് കനക മറുപടി നൽകി.

അത് കേട്ടപ്പോൾ തനിക്ക് വളരെ സന്തോഷമായെന്നും കുട്ടി പത്മിനി വ്യക്തമാക്കി. കനക വളരെ സന്തോഷത്തിലാണ്. പക്ഷെ ഒരുപാട് പേർ അവരെ കബളിപ്പിച്ചതിനാൽ ആരോടെങ്കിലും അടുത്തിടപഴകാൻ അവർ ഭയപ്പെടുന്നു. അമ്മ പൊത്തിവെച്ച് വളർത്തിയതാണ്. സിനിമ വിട്ട ശേഷം കോടതി കേസുകളിൽ ജീവിതം പോയി. ആരെയും വിശ്വസിക്കാൻ പറ്റില്ല അക്ക, എല്ലാവരും നല്ലത് പോലെ പെരുമാറും. എന്നാൽ എന്തെങ്കിലുമൊരു കാര്യത്തിൽ അവർ കബളിപ്പിക്കും. അതിനാൽ ആരും വേണ്ടെന്ന് തീരുമാനിച്ചതാണെന്ന് കനക പറഞ്ഞെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

23 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

25 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

46 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago