entertainment

നാളെ ഞാൻ ചെന്നൈയിൽവച്ചു മരിച്ചാൽ കുറച്ചുപേരെ വരൂ, അതുകൊണ്ട് അവഗണിച്ചു എന്ന് പറയാമോ: ലളിതശ്രീ

മലയാള സിനിമ മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയില്ലെന്ന വിവാദം സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. നിരവധി ആളുകളാണ് വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തുന്നത്. ഇപ്പോളിതാ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി ലളിതശ്രീ. ‘അമ്മ’ സംഘടന ഒരു താരങ്ങളെയും തരംതിരിച്ചു കാണാറില്ലെന്നും എല്ലാവരുടെയും പ്രതിനിധിയായാണ് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു അവിടെ എത്തിയതെന്നും ലളിതശ്രീ പറഞ്ഞു. നാളെ താൻ ചെന്നൈയിൽ മരിച്ചാൽ സൗകര്യപ്പെടുന്നവരെ വരുകയുള്ളു എന്നും അതു കൊണ്ടു മാത്രം ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ എന്നും നടി ചോദിക്കുന്നു.

‘‘വളരെ ഖേദഃപൂർവമാണ് ഞാൻ ഇക്കാര്യം അറിയിക്കുന്നത്. ഓൺലൈൻ മീഡിയയിൽ മാമുക്കോയ മരിച്ചിട്ട് ആരും പോയില്ല, നടിനടന്മാർ വന്നില്ല, അദ്ദേഹത്തിന്റെ വിയോഗത്തിൽ ആരും എത്തിയില്ല, മരിക്കുന്നതു കൊച്ചിയിൽ ആയിരുന്നെങ്കിൽ എന്നൊക്കെ വായിൽ തോന്നിയത് പറഞ്ഞു പരത്തിയതും പരത്തുന്നതും കണ്ടു. മലയാള സിനിമയിൽ നടീനടന്മാരുടെ സംഘടന അങ്ങനെ ആരെയും തരംതിരിച്ചു കാണാറില്ല എന്ന് ശക്തമായ ഭാഷയിൽ പറയുന്നു. ഞാൻ ആ സംഘടനയിൽപ്പെട്ട ആളാണ്. ഇടവേള ബാബു പോയിരുന്നു. ഇടവേള ബാബു ‘അമ്മ’ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ആണ്.

അദ്ദേഹം ചെല്ലുന്നതുതന്നെ ‘അമ്മ’ സംഘടനയുടെ എല്ലാവരും പോയതു പോലെയാണ്. പിന്നെ സൂപ്പർ സ്റ്റാറുകൾ എത്തിയില്ല എന്ന് പറയുന്നതിൽ എന്ത് അർഥം ആണ് ഉള്ളത്. വെറുതെ ഒരു ക്യാമറ കിട്ടിയാൽ വല്ലതും വിളിച്ചു പറഞ്ഞാൽ ഓൺലൈനിൽ വൈറൽ ആവാം എന്ന വ്യാമോഹമാണ് ഇതുപോലുള്ള പ്രചരണങ്ങൾക്കു പിന്നിൽ. പിന്നെ ഒരു കാര്യം ശക്തമായി പറയുന്നു. സൂപ്പർ സ്റ്റാർസിനുള്ള ആരാധകർ ഇതു കണ്ടു അവരെ തെറ്റിദ്ധരിക്കില്ലെന്നു തീർച്ച. എന്തിനും ഏതിനും ‘അമ്മ’ എന്ന സംഘടനയുടെ മെക്കിട്ടു കേറൽ അവസാനിപ്പിക്കുക. നാളെ ഞാൻ ചെന്നൈയിൽ മരിച്ചാൽ സൗകര്യപ്പെടുന്നവരെ വരുകയുള്ളു. അതു കൊണ്ടു ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ? കുറച്ചു പേരെങ്കിലും ഈ കുറിപ്പ് വായിച്ച് മനസ്സിലാക്കുക

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

4 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

18 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

24 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

57 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago