entertainment

സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി എത്തിയ ഈ നടിയെ ഓര്‍മയുണ്ടോ

മലയാള സിനിമയില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷമാകുന്ന പല നടിമാരുമുണ്ട്.ഇതില്‍ പലരും വിവാഹത്തോടെയാവും പല നടിമാരും അഭിനയ ജീവിതം ആരംഭിക്കുന്നത്.ഇത്തരത്തിലായിരുന്നു ലയ ഗോര്‍ട്ടിയും അപ്രത്യക്ഷയായത്.കരിയറില്‍ നടി ഏറെ തിളങ്ങി നില്‍ക്കുമ്പോഴാണ് നടി വിവാഹിത ആകുന്നതും അഭിനയം അവസാനിപ്പിക്കുന്നതു.തെലുങ്ക് ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ്,കന്നട,മലയാളം ഭാഷകളിലെ ചിത്രങ്ങളിലും തതിളങ്ങി.തൊമ്മനും മക്കളും,രാഷ്ട്രം,ആലീസ് ഇന്‍ വണ്ടര്‍ലാന്റ്,ഉടയോന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് ലയ.

1992ല്‍ ബാല താരമായിട്ടാണ് നടി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.വളരെ കുറഞ്ഞ നാളുകള്‍ക്ക് ഉള്ളില്‍ തന്നെ തെന്നിന്ത്യയിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളായി മാറാന്‍ ലയക്ക് സാധിച്ചു.കരിയറിലെ കുറഞ്ഞ കാലയിളവില്‍ തന്നെ അറുപതോളം ചിത്രങ്ങളില്‍ വേഷമിടാന്‍ നടിക്ക് സാധിച്ചു.നടി എന്നത് കൂടാതെ ഒരു കുച്ചുപ്പുടി നര്‍ത്തകി കൂടിയാണ് ലയ.ലയയുടെ അമ്മ സംഗീത അധ്യാപികയും അച്ഛന്‍ ഡോക്ടറുമായിരുന്നു.എന്നാല്‍ അവരുടെ രണ്ട് പേരുടെയും പാത പിന്തുടരാതെ അഭിനയം തിരഞ്ഞെടുക്കുക ആയിരുന്നു ലയ.കരിയറില്‍ ഏറെ തിളങ്ങി നില്‍ക്കുന്ന സമയത്താണ് നടി വിവാഹിത ആകുന്നത്.ഡോ.ശ്രീ ഗണേശ് ഗോര്‍ട്ടിയാണ് ലയയെ വിവാഹം ചെയ്തത്.2006 ജൂണ്‍ 14ന് ആയിരുന്നു ഇരുവരുടെയും വിവാഹം.ഇപ്പോള്‍ കുടുംബത്തോട് ഒപ്പം ലോസ് ഏഞ്ചലസിലാണ് നടി താമസിക്കുന്നത്.രണ്ട് കുട്ടികളുടെ അമ്മയാണ് ലയ ഇപ്പോള്‍.സ്ലോക ഗോര്‍ട്ടി,വചന്‍ ഗോര്‍ട്ടി എന്നിവരാണ് മക്കള്‍.2006ല്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത ലയ 2010ലും 2018 ലും രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ അതിഥിവേഷത്തിലെത്തിയിരുന്നു.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

7 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

7 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

7 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

8 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

9 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

10 hours ago