entertainment

നടി മാലാ പാർവതിയുടെ അമ്മ അന്തരിച്ചു

നടി മാലാ പാർവതിയുടെ അമ്മ കെ ലളിത അന്തരിച്ചു. പട്ടം എസ് യു ടി ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കരളിലെ അർബുദബാധയെത്തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതൽ ചികിത്സയിലായിരുന്നു. മാലാ പാർവതി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

പ്രശസ്ത നാടക നടി കൂടിയായ മാലാ പാർവതി അഭിനയത്തിനു പുറമെ മനുഷ്യാവകാശ പ്രവർത്തക കൂടിയാണ്.തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജ്,വിമൻസ് കോളേജ്, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ്,തിരുവന്തപുരം ലോ കോളോജ് തുടങ്ങിയ കോളേജുകളിലാണ് പഠിച്ചത്.സൈക്കോളജിയിൽ എംഫിൽ കരസ്ഥമാക്കിയിട്ടുണ്ട്.സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നതിനിടയിലാണ് ടെലിവിഷൻ അവതാരകയാവുന്നത്.ദൂരദര്ശൻ, ഏഷ്യാനെറ്റ്,സൂര്യ ടിവി, കൈരളി തുടങ്ങി മലയാളത്തിലെ പ്രശസ്തമായ ചാനലുകളിൽ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിൽ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്.പിന്നീട് നിരവധി ചിതങ്ങളിൽ അഭിനയിച്ചു.നീലത്താമരയിലെ സീനിയർ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.തുടർന്ന് പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ,മുന്നറിയിപ്പ്,ഗോദ,വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

Karma News Network

Recent Posts

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ഹേമന്ത് സോറന് തിരിച്ചടി, ഇഡിക്കെതിരെയുള്ള ക്രിമിനൽ ഹർജി ഹൈക്കോടതി തള്ളി

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി…

24 mins ago

അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, തെറിപറഞ്ഞു, ഡ്രൈവർ യദുവിനെതിരെ പരാതിയുമായി നടി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ മറ്റൊരു ആരോപണം ഉയർത്തി നടി…

24 mins ago

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മുങ്ങി മരിച്ചു, അപകടം മീന്‍ പിടിക്കുന്നതിനിടെ, സുഹൃത്തിനെ കാണാതായി

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത്…

45 mins ago

രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്തത് നീതികേട്, റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആനി രാജ

കൽപറ്റ∙ രാഹുൽ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കേണ്ടതായിരുന്നെന്നും അക്കാര്യം മറച്ചുവച്ചത് വോട്ടര്‍മാരോട് ചെയ്തത നീതികേടാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി…

54 mins ago

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ…

1 hour ago

തലസ്ഥാനത്ത് ഉഷ്ണ തരംഗം, കടുത്ത നിയന്ത്രണങ്ങൾ, ഉത്തരവിറക്കി കളക്ടർ

തിരുവനന്തപുരം: ചൂട് കടുത്തതോടെ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളാണ് കളക്ടർ പുറത്തിറക്കിയിരിക്കുന്നത്. ദുരന്തസാഹചര്യം…

1 hour ago