entertainment

മോഹന്‍ലാലിനൊപ്പമുള്ളത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവം, മമ്മൂട്ടി സാറിനെ എനിക്ക് പേടിയായിരുന്നു; മധുബാല

ഒരു കാലത്ത് തെന്നിന്ത്യയിലെ വിലയേറിയ നായികാതാരമായിരുന്നു മധുബാല. മധുബാല എന്നു കേള്‍ക്കുമ്പോള്‍ റോജയിലെയും യോദ്ധയിലെയുമൊക്കെ കണ്ണുകള്‍ കൊണ്ടു ചിരിക്കുന്ന സുന്ദരിനായിക പ്രേക്ഷകരുടെ മനസ്സിലേക്കു കയറി വരും. മമ്മൂട്ടി നായകനായ ‘അഴകന്‍’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മധുബാല മോഹന്‍ലാല്‍ നായകനായ ‘യോദ്ധ’യിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായി. ഒട്ടുമിക്ക തെന്നിന്ത്യന്‍ ഭാഷകളിലിലും ഹിന്ദിയിലും അഭിനയിച്ച താരം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മികച്ച അഭിനേത്രിയെന്ന് പേരെടുത്തിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇരുതാരങ്ങള്‍ക്കുമൊപ്പം അഭിനയിച്ചതിന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തെ പേടിയായിരുന്നു എന്ന് തുറന്നു പറയുകയാണ് മധുബാല. ‘ആദ്യ ചിത്രം അഴകനായിരുന്നു, മമ്മൂട്ടിയ്ക്കൊപ്പം. എനിക്കന്ന് അദ്ദേഹത്തെ പേടിയായിരുന്നു. അധികം സംസാരിക്കുകയില്ല. ഘനഗംഭീരമായ ശബ്ദത്തില്‍ മധു ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുമ്‌ബോള്‍ തന്നെ വിറച്ചു പോകുമായിരുന്നു. എന്നാല്‍ ഷൂട്ടിങ് തീര്‍ന്നപ്പോള്‍ എന്റെ പേടി മാറി. പുറമെ മാത്രം ഗൗരവം കാണിക്കുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി സാര്‍. പിന്നീട് മമ്മൂട്ടി സാറിനൊപ്പം നീലഗിരി എന്ന ചിത്രം കൂടി ചെയ്തു.’ മധു ബാല വ്യക്തമാക്കി.

എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടി തോന്നിയില്ല എന്നും മധുബാല പറഞ്ഞു. ‘മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം നന്നായി തമാശ പറയുന്ന പ്രകൃതമായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ഒട്ടും പേടി തോന്നിയില്ല. മുകേഷിനൊപ്പം ഒറ്റയാള്‍ പട്ടാളം ചെയ്യുമ്പോഴും അങ്ങനെയായിരുന്നു. നിര്‍മാതാവായ രഘുനാഥാണ് മധുവിന്റെ പിതാവ്. സിനിമ പാരമ്ബര്യമുണ്ടെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത് മധു കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

24 mins ago

ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…

38 mins ago

ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ ഇറങ്ങി, യുവതിയെ യുവാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

ലക്നൗ : ബാങ്കുദ്യോ​ഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…

54 mins ago

ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…

1 hour ago

മരം വീണ് മുകളിലേക്ക് വീണു, വയോധിക മരിച്ചു, അഞ്ചുവയസ്സുകാരിക്ക് പരിക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…

2 hours ago

ഡോ. സാമുവല്‍ മാര്‍ തിയോഫിലസ് മെത്രാപോലീത്ത ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍

ബിലിവേഴ്‌സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്.…

2 hours ago