entertainment

മഡോണയുടെ വിവാഹം കഴിഞ്ഞോ, കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങൾ വൈറൽ

പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൻറെ ഹൃദയം കവർന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് കിംഗ് ലയറും ഇബ്ലീസും അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും മഡോണ അഭിനയിച്ചു. ഒരു കന്നഡ ചിത്രം പുറത്തുവരാനുമുണ്ട്. പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ ആണ് താരം അഭിനയിച്ച് അവസാനമായി റിലീസായ മലയാളചിത്രം.

സമൂഹമാധ്യമങ്ങളിലും ആക്ടീവ് ആയി നിൽക്കുന്ന താരമാണ് മഡോണ. തന്റെ ചിത്രങ്ങളും ചില ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കുവയ്ക്കുന്ന മഡോണ സോഷ്യൽ മീഡിയയുടെ തല്ലലും തലോടലും ഒരുപോലെ നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ വിവാഹവേഷത്തിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.ചിത്രങ്ങൾ കണ്ട ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ബ്രെെഡൽ ലുക്കിൽ അതിസുന്ദരിയായാണ് മഡോണ എത്തിയിരിക്കുന്നത്. ഇതോടെ താരത്തിന്റെ കല്യാണം കഴിഞ്ഞോ എന്നായി ആരാധകരുടെ സംശയം.മാജിക് മോഷൻ മീഡിയയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

കല്യാണമാണെന്ന് കരുതി നിരവധി ആരാധകർ താരത്തിന് ആശംസകൾ നേരുന്നുണ്ട്.എന്നാൽ മഡോണ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞു. ചിത്രങ്ങൾ തന്റെ വിവാഹത്തിന്റേതല്ലെന്നും പുതിയ വെഡ്ഡിങ് സീരിസ് ഫോട്ടോഷൂട്ട് മാത്രമാണെന്നും മഡോണ പറഞ്ഞു.

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

9 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

23 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

38 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago