entertainment

ഞങ്ങൾ മേഡ് ഫോർ ഈച്ച് അതർ അല്ല, പക്ഷേ പരസ്പരം ഇഷ്ടമാണ്- മഹാലക്ഷ്മി

നടി മഹാലക്ഷ്മിയും തമിഴ് സിനിമ നിർമ്മാതാവുമായ രവിന്ദർ ചന്ദ്രശേഖരനും അടുത്തിടെയാണ് വിവാഹിതരായത്. തിരുപ്പതിയിൽവെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രവീന്ദർ നിർമ്മിച്ച വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില് മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ മോശം കമന്റുകളുമായി നിരവധിപ്പേരാണ് രം​ഗത്തെത്തുന്നത്.

ഇപ്പോളിതാ ഇവരുടെ പുത്തൻഫോട്ടോയാണ് ശ്രദ്ധ നേടുന്നത്, ഇരുവരും ഏതോ വിവാഹത്തിനോ മറ്റോ പോയപ്പോഴുള്ള ഫോട്ടോയായിരുന്നു. രവീന്ദ്രന്റെ പിന്നീലായി ചുവനന്ന നിറമുള്ള ഗൗണിൽ സുന്ദരിയായി നിൽക്കുകയാണ് മഹാലക്ഷ്മി. വെള്ള നിറമുള്ള വേഷമാണ് നിർമാതാവിന്. ‘ഞങ്ങൾ മേഡ് ഫോർ ഈച്ച് അതർ അല്ല. പക്ഷേ ഞങ്ങൾ രണ്ടാൾക്കും പരസ്പരം ഭ്രാന്തമായി ഇഷ്ടമാണ്’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി രവീന്ദ്രർ എഴുതിയിരിക്കുന്നത്. ലവ് യു എന്ന കമന്റുമായി മഹാലക്ഷ്മിയും എത്തിയിരിക്കുകയാണ്.

അടുത്തിടെ വിമർശനങ്ങളെക്കുറിച്ച് പറ‍ഞ്ഞതിങ്ങനെയായിരുന്നു, ശരീരത്തെ ട്രോൾ ചെയ്യുന്നവരെ ഞാൻ ശ്രദ്ധിക്കാറില്ല. എന്റെ ശരീരം പോലെ തന്നെ മനസ്സും വലുതാണ് എന്ന്. ഞാൻ ഈ ശരീരം വച്ച് സന്തോഷിക്കുന്ന അത്രയും സന്തോഷം നിങ്ങൾക്ക് ആർക്കും ഇല്ല എന്ന് വെല്ലുവിളിക്കാനും എനിക്ക് പറ്റും. എന്റെ ഭാരം എനിക്കല്ലേ അറിയൂ, അതിൽ നിങ്ങൾക്ക് എന്താണ്. പിന്നെ ഈ ട്രോൾ ചെയ്യുന്നവർക്ക് ഞങ്ങളെ കുറിച്ച് ഒന്നും അറിയില്ല എന്നതാണ് സത്യം. മഹാലക്ഷ്മിയ്ക്ക് മാത്രമല്ല. എനിക്കും ഇത് രണ്ടാം വിവാഹവാണ് എന്നോ, ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസമോ ഒന്നും അറിയില്ല. എനിക്ക് 38 ഉം, മഹാലക്ഷ്മിയ്ക്ക് 35 ഉം ആണ് വയസ്സ്.

എന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി കല്യാണം കഴിച്ചത് എന്ന് പറയുന്നതും മണ്ടത്തരമാണ്. അത് വച്ച് എല്ലാ പെണ്ണുങ്ങളും പണം നോക്കിയാണ് ചെറുക്കനെ തിരഞ്ഞെടുക്കുന്നത് എന്ന് അടച്ചാക്ഷേപിയ്ക്കുന്നതും തെറ്റാണ്. എല്ല സാത്രീകളും പണം നോക്കുന്നുണ്ട്. പക്ഷെ അത് അവരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള പണം മാത്രമാണ്, ജീവിത കാലം മുഴുവൻ ആർഭാടമാക്കാനുള്ളത് അല്ല. സ്ത്രീകളെ വിടൂ, നിങ്ങളൊരു ആങ്ങളയും അച്ഛനും ആണെങ്കിൽ, നിങ്ങളുടെ മകളെയോ പെങ്ങളെയോ വിവാഹം ചെയ്തു കൊടുക്കുമ്പോൾ ചെറുക്കന്റെ സാമ്പത്തിക ശേഷി നോക്കില്ലേ.

പിന്നെ എന്തിനാണ് അതിനെ തെറ്റായി കാണുന്നത്. അത് മഹാലക്ഷ്മി എന്റെ പണം നോക്കിയിട്ടുണ്ട്. അത് പോലെ മനസ്സും. മഹാലക്ഷ്മിയുടെ കോണ്ടാക്ട് ലിസ്റ്റിൽ എന്നെക്കാൾ സുന്ദരനായ പണക്കാരനുണ്ട്. എന്നിട്ടും എന്തുകൊണ്ട് എന്നെ മാത്രം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഈ ട്രോൾ ചെയ്യുന്നവർക്ക് മറുപടി പറയാൻ പറ്റുമോ എന്ന് രവീന്ദർ ചോദിയ്ക്കുന്നു. ഞാൻ പണം മോഹിച്ചിട്ടാണ് കല്യാണം കഴിച്ചത് എങ്കിൽ അവർ പ്രപ്പോസ് ചെയ്തപ്പോൾ തന്നെ ഓകെ പറയാമായിരുന്നില്ലേ എന്നാണ് മഹാലക്ഷ്മിയുടെ ചോദ്യം?.

Karma News Network

Recent Posts

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

2 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

8 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

20 mins ago

വിവാഹ ശേഷം മതം മാറുന്നവരിൽ ഏറെയും പെൺകുട്ടികൾ, ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്- ഹരി പത്തനാപുരം

പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…

53 mins ago

മൂന്നുവയസുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…

1 hour ago

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്, രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്, അമ്മയ്‌ക്കും സഹോദരിക്കുമെതിരെ കേസെടുത്തേക്കും

കോഴിക്കോട് : നവവധുവിന് മർദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന്…

1 hour ago