entertainment

ഒരു നടിയാകണമെന്നതായിരുന്നു എന്റെ സ്വപ്‌നം, എന്നാൽ അവർ അത് എതിർത്തു- സമ്മർ ഇൻ ബത്‌ലഹേം താരം

സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. ചിത്രത്തിലെ അപർണ എന്ന വേഷത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് മഞ്ജുള ഘട്ടമനേനി. പ്രശസ്ത തെലുങ്ക് നടൻ കൃഷ്ണയുടെ മകളും നടൻ മഹേഷ് ബാബുവിന്റെ സഹോദരിയുമാണ ഇവർ.

ജീവിതത്തെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തൽ വൈറലാകുന്നു. ഒരു നടിയാകണമെന്നതായിരുന്നു എന്റെ സ്വപ്നം. എന്നാൽ എന്റെ അച്ഛന്റെ ആരാധകർക്ക് അതിഷ്ടമായിരുന്നില്ല, കാരണം അവർ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകൾ മറ്റു ഹീറോകൾക്കൊപ്പം റൊമാൻസ് ചെയ്തു നടക്കുന്നത് അവർക്ക് സ്വീകാര്യമായിരുന്നില്ല. അവർക്കു മാത്രമല്ല എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. ആരും ഞാൻ ഒരു നടിയാവുന്നത് സ്വീകരിക്കാൻ തയ്യാറായില്ല. ഞാൻ ഇരയാക്കപ്പെട്ടതു പോലെയാണ് എനിക്കു തോന്നിയത്.- മഞ്ജുള പറയുന്നു. തുടർന്ന് മെഡിറ്റേഷനാണ് തന്നെ അതിൽ നിന്നും മറികടക്കാൻ സഹായിച്ചതെന്നും മഞ്ജുള വ്യക്തമാക്കി.

സിനിമാ കുടുംബം ആയതുകൊണ്ടു തന്നെ തനിക്കും ആ വഴി തിരഞ്ഞെടുക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ കുടുംബവും സുഹൃത്തുക്കളുമൊക്കെ അതിനെതിരായിരുന്നുവെന്നും മഞ്ജുള പറയുന്നു. ചെറിയ പ്രായത്തിൽ തന്നെ വിഷാദരോഗിയാവുകയും പിന്നീട് മെഡിറ്റേഷനിലൂടെയും മറ്റുമാണ് അതിനെ മറികടന്നതെന്നും മഞ്ജുള പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജുള ഇതുവരെ പറയാത്ത രഹസ്യങ്ങൾ പങ്കുവെയ്ച്ചത്

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

20 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

25 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

51 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago