entertainment

മമ്മൂക്ക വളരെ സിംപിളാണ്, ജാഡയില്ലാത്ത വ്യക്തി- മന്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മന്യ. ജോക്കർ എന്ന ചിത്രത്തിലെ കമലയായി മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറാൻ മന്യ്ക്ക് സാധിച്ചു. പിന്നീട് സൂപ്പർ താരങ്ങളുടെ അടക്കം നായികയായി. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് ഉൾപ്പെടെയുളള താരങ്ങളുടെ സിനിമകളിലെല്ലാം മന്യ ഭാഗമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മന്യ അഭിനയിച്ചു. ഇപ്പോളിതാ രാക്ഷസരാജാവ് സിനിമ ഷൂട്ടിം​ഗിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിക്കുകയാണ് താരം, ാവക്കുകൾ,

രാക്ഷസരാജാവ് സെറ്റിലാണ് ഞാൻ മമ്മൂക്കയെ ആദ്യമായി കാണുന്നത്. പൊലീസ് വേഷത്തിൽ മമ്മൂക്ക വരുന്നത് കണ്ടപ്പോൾ തന്നെ ഞെട്ടി. അത്രയും സുന്ദരനായാണ് അദ്ദേഹത്തെ കാണപ്പെട്ടത്. നല്ല ഭംഗിയുണ്ടായിരുന്നു. മമ്മൂക്ക വളരെ സിംപിളാണ്. ജാഡയില്ലാത്ത വ്യക്തി. ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അദ്ദേഹം അപ്റ്റുടേറ്റഡ് ആണ്. എന്റെ അമ്മയ്ക്കും അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. രാക്ഷസരാജാവിന്റെ സെറ്റിലേക്ക് വരുമ്ബോൾ വീട്ടിൽ നിന്ന് ഭക്ഷണവും മമ്മൂക്ക കൊണ്ടുവരും.

ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് എന്റെ അമ്മയുമായി ആ ഭക്ഷണം പങ്കുവച്ചിട്ടുണ്ട്. അമ്മ നോൺ വെജ് കഴിക്കും. ഞാൻ വെജ് മാത്രമേ കഴിക്കൂ. ഒരു ദിവസം മമ്മൂക്ക കൊണ്ടുവന്ന മീൻകറി എന്റെ അമ്മയ്ക്ക് നൽകി. ആ മീൻകറി അത്ര രുചിയായിരുന്നെന്ന് അമ്മ എപ്പോഴും പറയും. ഇന്നുവരെ അത്രയും രുചികരമായ മീൻകറി താൻ കഴിച്ചിട്ടില്ലെന്നാണ് അമ്മ ഇപ്പോഴും പറയുന്നത്. ഒരു തവണ കൂടി മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്,’

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

5 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

6 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

6 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

7 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

7 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

8 hours ago