പ്രിയപ്പെട്ടവന്റെ വേർപാടിന്റെ വേദനയിൽ നിന്നും മുക്തയായി മീന. ജൂൺ 28നാണ് തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും സോഫ്റ്റ്വെയർ എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്ഭ ർത്താവ് വിദ്യസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചെത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് നടി മീന.
തന്റെ സോഷ്യൽമീഡിയയിൽ വളരെ പോസിറ്റീവ് ആയിട്ടുള്ള ക്വോട്ടുകളാണ് നടി പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്. തന്റെ ചെറുപ്പം മുതലുള്ള ചിത്രങ്ങൾ കൂട്ടി വച്ച് ഉണ്ടാക്കിയ കൊളാഷ് വീഡിയോയ്ക്ക് നടി കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ് ഇപ്പോൾ വൈറലാവുന്നത്. ‘ജീവിതം ഒരു റോളർ കോസ്റ്റർ പോലെയാണ്. ഇപ്പോൾ, ഈ നിമിഷം ജീവിയ്ക്കുക, ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത്’ എന്നാണ് മീന എഴുതിയിരിയ്ക്കുന്നത്. പോസ്റ്റിന് താഴെ നടിയ്ക്ക് പിന്തുണന നൽകിക്കൊണ്ടുള്ള കമന്റുകളാണ് വരുന്നത്.
തമിഴ്, തെലുങ്ക്, മലയാളം സനിമകളിൽ സജീവമായ നടി സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടെലിവിഷൻ ഹോസ്റ്റ് ആയും മെന്റർ ആയും വിധി കർത്താവായും പ്രേക്ഷകർക്ക് മുന്നിലെത്തിയ മീന മിനിസ്ക്രീൻ പ്രേമികളുടെയും ഇഷ്ടതാരമാണ്. മീന റൗഡി ബേബി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കവെയായിരുന്നു ഭർത്താവിന്റെ മരണം. അഭിനയത്തിലേക്ക് നടി തിരിച്ചുവരും എന്ന് തന്നെയാണ് നിലവിലെ വിവരം
ബെംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു വിദ്യാസാഗർ. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തിൽ വിജയ്യുടെ മകളായി അഭിനയിച്ചത് നൈനികയാണ്. വിദ്യാസാഗറിനെ കുറിച്ച് മീന സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത കുറിപ്പും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. “നിങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, എന്നാൽ വളരെ വേഗം ഞങ്ങളിൽ നിന്ന് അകന്നുപോയി. എന്നേക്കും നീ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും,” എന്നാണ് മീന കുറിച്ചത്. വിഷമഘട്ടത്തിൽ സ്നേഹവും പ്രാർത്ഥനയുമായി കൂടെ നിന്ന ആരാധകർക്കും സുഹൃത്തുകൾക്കും മീന നന്ദി പറഞ്ഞു.
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…