വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന താരമാണ് നടി മീര മിഥുൻ. ഇപ്പോഴിതാ സ്വയം പ്രഖ്യാപിത ദൈവം നിത്യാനന്ദയിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് താരം.ട്വിറ്ററിലൂടെയായിരുന്നു മീര പിന്തുണയറിയിച്ച് രംഗത്തെത്തിയത്.എല്ലാവരും അദ്ദേഹത്തെ കളിയാക്കുകയും കുറ്റം പറയുകയും ചെയ്യുകയാണ് മാധ്യമങ്ങൾ വരെ അദ്ദേഹത്തിന് എതിരായിട്ടാണ് സംസാരിക്കുന്നത്,എന്നാൽ അദ്ദേഹത്തിന്റെ ശക്തി ഓരോ ദിവസം കഴിയുംതോറും കൂടി വരികയാണ്, നിക്ക് എത്രയും പെട്ടെന്ന് അദ്ദേഹത്തെ കാണണം എന്നാണ് മീര ട്വിറ്റ് ചെയ്തിരിക്കുന്നത്.
എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു, കുറ്റം പറയുന്നു,മാധ്യമങ്ങൾ വരെ എതിർക്കുന്നു. എന്നാൽ ഇന്ന് പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം.ദിവസേന ശക്തി കൂടിക്കൊണ്ടിരിക്കുന്നു. കൈലാസം വളരെ വേഗത്തിൽ തന്നെ സന്ദർശിക്കാൻ ആഗ്രഹമുണ്ട്.ഒരുപാട് സ്നേഹം’എന്നാണ് അവർ ട്വീറ്റ് ചെയ്തത്. ഇതാദ്യമായല്ല നിത്യാനന്ദയെ മീര പ്രകീർത്തിക്കുന്നത്.ആൾ ദൈവത്തിന്റെ ആരാധികയാണെന്ന് താരം നേരത്തെ തന്നെ തെളിയിച്ചതാണ്.കഴിഞ്ഞ ദിവസം നിത്യാനന്ദ തന്റെ രാജ്യത്തിന്റെ പുതിയ കറൻസി പുറത്തുവിട്ടിരുന്നു ഇതിന് പിന്നാലെയാണ് മീരയുടെ ട്വീറ്റ് പുറത്തുവന്നത്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്ന് കടന്ന് സ്വന്തമായി രാജ്യം സ്ഥാപിച്ചതായി അവകാശപ്പെടുന്ന വിവാദ ആൾദൈവം നിത്യാനന്ദ പുതിയ കറൻസിയും പുറത്തിറക്കിയത്.‘റിസർവ് ബാങ്ക് ഓഫ് കൈലാസ’ നിർമിച്ച ‘കൈലാസിയൻ ഡോളർ’ ആണ് ശനിയാഴ്ച പുറത്തിറക്കിയത്.ഫേസ്ബുക്കിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്. പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞത്.പാസ്പോർട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായും അവകാശപ്പെട്ടു.ഇന്റർപോളടക്കം തെരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇയാൾക്ക് എതിരെ ബ്ലൂ കോർണർ നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…