entertainment

മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുടെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മോനിഷ.മഞ്ഞുരുകും കാലത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയൽ അവസാനിച്ചതോടെ വിവാഹിതയായ മോനിഷ അഭിനയം നിർത്തി എന്നായിരുന്നു പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ മലയാളത്തിലെ ജാനി തമിഴിയിൽ ജാനുവായി തിളങ്ങുകയാണിപ്പോൾ. തമിഴിൽ ചിന്നതമ്പി എന്നീ സിരിയലിലൂടെയാണ് നടി തിളങ്ങിയത്.

മൺമറഞ്ഞുപോയ മലയാളത്തിന്റെ സുന്ദരി മോനിഷയെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് സീരിയൽ ലോകത്തേക്ക് മോനിഷ എത്തിയത്. സീരിയലിലെ ആദ്യ ചുവടുവയ്പ്പിലൂടെ തന്നെ പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ കുട്ടിയായി മാറുകയായിരുന്നു മോനിഷ. സിരീയൽ അവസാനിച്ച ശേഷം മോനിഷ വിവാഹിതയായി എന്ന വാർത്ത മാത്രമാണ് അറിഞ്ഞത്. പിന്നീട് നടിയെക്കുറിച്ച യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

ബത്തേരിക്കാരിയായ മോനിഷ തൃപ്പൂണിത്തുറ സംസ്‌കൃതം ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഷാജിയുടെ മകളാണ്. ബിഎഡ് പൂർത്തിയാക്കിയ മോനിഷയുടെ സ്വപ്നത്തിൽ പോലും അഭിനയം ഉണ്ടായിരുന്നില്ലെന്നും എങ്ങനെയൊക്കെയോ അഭിനയത്തിലേക്ക് എത്തപ്പെട്ടു പോയതാണെന്നും മോനിഷ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു

മോനിഷയുടെതായി വന്ന പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പുതിയ മേക്കോവറിലുളള ചിത്രങ്ങൾ മോനിഷ പങ്കുവെച്ചിരിക്കുന്നത്. നാടൻ ലുക്കിൽ പരമ്പരയിൽ തിളങ്ങിയ താരത്തിന്റെ പുതിയ മേക്കോവർ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

16 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

40 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago