സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് നീന കുറുപ്പ്. അഭിനേത്രിക്ക് പുറമേ അവതാരകയായും ഈ താരം തിളങ്ങിയിരുന്നു. മിനിസ്ക്രീന്‍ പരമ്ബരകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരം സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നായികയുടെ സഹോദരിയായും കൂട്ടുകാരിയായുമൊക്കെ എത്തുന്ന നീനയേയും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. മമ്മൂട്ടിയുടെ നായികയായി ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തില്‍ സിനിമയില്‍ എത്തിയ നീനക്ക്, കുറച്ചു കാലങ്ങള്‍ കഴിഞ്ഞതോടെ സിനിമയില്‍ വലിയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങള്‍ ലഭിക്കാതെ ആയി, നായികയുടെ തോഴി ആയിട്ടൊ, ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങളില്‍ മാത്രമായോ നീന ഒതുങ്ങി, സിനിമ ജീവിതത്തില്‍ അവസാനം കുറിക്കാന്‍ തീരുമാനിച്ച നീനക്ക് ഒരു ചിത്രത്തിലേക്ക് വീണ്ടും ക്ഷണം ലഭിക്കുന്നു.
ഒരു ദിവസം രാത്രിയാണ് നീന സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുന്നത്. നിരവധി ലൊക്കേഷനുകളില്‍ വലിയ കഥാപാത്രങ്ങള്‍ പറഞ്ഞു എത്തുമ്പോള്‍ ചെറിയ എന്തെങ്കിലും റോള്‍ ലഭിച്ചു മടങ്ങാറുള്ള നീന മനസ്സ് മടുത്താണ് ലൊക്കേഷനില്‍ എത്തുന്നത്, എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടായാല്‍ ലൊക്കേഷന്‍ വിടണം എന്ന ഉറച്ച തീരുമാനത്തോടെ എത്തിയ നീനയെ രാത്രി തന്നെ സംവിധായകര്‍ അവരുടെ റൂമിലേക്ക് ക്ഷണിച്ചു.
ദുഷ്ടന്മാരായ സംവിധായകരെ നോക്കി എത്തിയപ്പോള്‍ കണ്ടത് പഞ്ച പാവങ്ങള്‍ ആയ റാഫിയെയും മേക്കര്ട്ടിനെയും. വിളിപ്പിച്ച കാര്യമോ അതിലും വലിയ നിഷ്കളങ്കമായത്, യാത്രയൊക്കെ സുഖമായിരുന്നില്ലേ, റൂം ഒക്കെ അല്ലെ എന്നായിരുന്നു ഇരട്ട സംവിധായകരുടെ ചോദ്യം..?? എന്ത് റോള്‍ ആയാലും ചെയ്യും എന്ന് നീന അപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചു. ദിലീപ് നായകനായി എത്തിയ ഇപ്പോഴും ജന മനസുകളില്‍ സൂപ്പര്‍ഹിറ്റ് ആയി തുടരുന്ന പഞ്ചാബി ഹൗസ് ആയിരുന്നു ചിത്രം. നീനക്ക് ലഭിച്ചതും നായികക്കൊപ്പം മുഴുനീള കഥാപാത്രവും.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…