മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രീയ താരമാണ് നിഷ മാത്യു. 2012ൽ പുറത്തിറങ്ങിയ ‘ഷട്ടർ’ എന്ന സിനിമയിലൂടെയാണ് നിഷ അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാൽ ‘കൂടെവിടെ’ എന്ന സീരിയലിലെ റാണിയമ്മ എന്ന കഥാപാത്രമാണ് നടിയെ ശ്രദ്ധേയാക്കിയത്. രണ്ടു പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ നിഷ ഇപ്പോൾ സീരിയലുകളിൽ സജീവമാകുകയാണ്. ജെറ്റ് എയർവേസിലാണ് നിഷ തന്റെ കരിയർ ആരംഭിച്ചത്. അബുദാബി, ദുബായ് എയർപോർട്ടുകളിൽ ഏറെ വർഷങ്ങൾ നിഷ ജോലി ചെയ്തു.
ഇപ്പോഴിതാ, പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന സിനിമയിലൂടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം. വാക്കുകളിങ്ങനെ,
കോളേജിൽ വെച്ച് പ്രണയമുണ്ടായിരുന്നു. അയാളെ തന്നെ വിവാഹം കഴിച്ചു. പ്രണയിച്ചു വിവാഹം കഴിക്കുന്നതിന് എതിർപ്പുകൾ ഉണ്ടായിരുന്നു. വളരെ നേരത്തെ ആയിരുന്നു വിവാഹം. 21 – മത്തെ വയസ്സിൽ ആയിരുന്നു. പ്രണയം വിജയിച്ചോ എന്ന് ചോദിച്ചാൽ വിജയിച്ചു. പക്ഷെ ഇപ്പോൾ വിജയമാണോ എന്ന് ചോദിച്ചാൽ അറിയില്ല. ഇപ്പോൾ ഞാൻ വിവാഹിതയല്ല. സിംഗിൾ മദറാണ്. അന്ന് അത് സന്തോഷം ആയിരുന്നു. ഇന്ന് ഇതാണ് സന്തോഷം. അന്ന് ആ തീരുമാനം ശരിയായിരുന്നു. ഇന്ന് ഇതാണ് ശരി രണ്ടിലും ഞാൻ സന്തോഷവതിയാണ്. ഒരു കാര്യവും നമ്മൾ തെറ്റണം എന്ന വിചാരിച്ച് ചെയ്യുന്നതല്ല. അതെല്ലാം അപ്പോഴത്തെ ശരികളാണ്. തെറ്റി പോയാലും മുന്നോട്ട് പോവുക, പള്ളിയിലെ പരിപാടികളിൽ സജീവമായത് മുതലാണ് എനിക്ക് അഭിനയത്തിലും മറ്റുമൊക്കെ താൽപര്യമുണ്ടെന്ന് മനസിലാക്കുന്നത്. അന്ന് മുതൽ ആങ്കറിങ്ങിനും ന്യൂസ് വായിക്കാനും ഒക്കെ പോകുമായിരുന്നു. പള്ളിയിൽ നിന്ന് പാട്ട് പാടാനൊക്കെ പോയിട്ടുണ്ട്.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…