kerala

ഓട്ടം വിളിച്ച് പറ്റിക്കപ്പെട്ട കലാഭവന്‍ മണിയുടെ ആരാധകനായ ഓട്ടോ ഡ്രൈവര്‍ക്ക് മണിയുടെ നായികയുടെ സഹായം

തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച് ഒടുവില്‍ 7,500 രൂപ നല്‍കാതെ ഡ്രൈവറെ കബളിപ്പിച്ചു മുങ്ങിയയാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. രേവത് ബാബു എന്ന ഓട്ടോ ഡ്രൈവര്‍ ആയിരുന്നു കബളിപ്പിക്കപ്പെട്ടത്. കടം മേടിച്ച പണത്തിന് ഡീസല്‍ അടിച്ചായിരുന്നു അദ്ദേഹം ഓടിയത്. കലാഭവന്‍ മണിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് ഇദ്ദേഹം. രേവതിന്റെ ദുരിതം അറിഞ്ഞ് സഹായവുമായി എത്തിയിരിക്കുകയാണ് സിനിമ സീരിയല്‍ താരം നിയ. മാധ്യമങ്ങളിലൂടെ രേവതിന്റെ കാര്യം അറിഞ്ഞ നിയ. രേവതിനെ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ആയിരുന്നു. കലാഭവന്‍ മണി നായകനായി എത്തിയ മലയാളി എന്ന ചിത്രത്തില്‍ നായികയായി എത്തിയ താരമായിരുന്നു നിയ. പാലക്കാട് സിനിമയുടെ ലൊക്കേഷനില്‍ കലാഭവന്‍ മണിയെ കാണാന്‍ എത്തിയപ്പോള്‍ നിയയെ കണ്ടിട്ടുണ്ടെന്ന് രേവത് പറഞ്ഞു.

ഉത്സവ സീസണുകളില്‍ മണിയുടെ നാടന്‍ പാട്ടുകളുടെ സിഡികള്‍ വില്‍ക്കുകയായിരുന്നു രേവതിന്റെ പണി. ഇത്തവണ കോവിഡ് കാരണം ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായതോടെയാണ് രേവത് ജീവിക്കാനായി ഓട്ടോ ഓടിക്കാന്‍ തുടങ്ങിയത്.  കഴിഞ്ഞ ദിവസമായിരുന്നു രേവതിനെ രജിത്തിനെ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടം വിളിച്ച് കബളിപ്പിച്ചത്. അമ്മ മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതി രജിത്തിനെ ഓട്ടം വിളിച്ചത്. രാത്രിയില്‍ ബസ് ഇല്ലാത്തതിനാല്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കണം എന്നായിരുന്നു യുവാവിന്റെ അപേക്ഷ. കരഞ്ഞ് പറഞ്ഞപ്പോള്‍ രേവത് ഇത് വിശ്വസിക്കുകയും ചെയ്തു. ഇതോടെ കടം വാങ്ങിയ പണം കൊണ്ട് ഓട്ടോയില്‍ ഡീസല്‍ അടിച്ച് തിരുവനന്തപുരത്തേക്ക് പോയി.

വഴിമധ്യേ രേവത് പരിചയക്കാരന്റെ കയ്യില്‍ നിന്നും വാങ്ങിയ ആയിരം രൂപയും പ്രതി തട്ടിയെടുത്തു. ബന്ധു വന്നാല്‍ ഉടന്‍ പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ ഇറങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും ആള്‍ മടങ്ങി വരാതായതോടെ രേവത് പോലീസിനെ സമീപിച്ചു. തുടര്‍ന്ന് ആശുപത്രിയുടെ സമീപത്തുള്ള സിസി ടിവി ക്യാമറയില്‍ നിന്നും തട്ടിപ്പുകാരന്റെ ചിത്രം ലഭിച്ചു. പാറശാല ഉദിയന്‍കുളങ്ങര സ്വദേശി നിശാന്ത് ആണ് ഇതെന്ന് വ്യക്തമായി. അതേസമയം താന്‍ അമ്മ മരിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്നാണ് നിശാന്ത് പറയുന്നത്. മൊബൈല്‍ ഫോണ്‍ വിറ്റ് പണം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ മടങ്ങിയതിനാലാണ് പണം കൊടുക്കാന്‍ സാധിക്കാതിരുന്നതെന്നും നിശാന്ത പറയുന്നു. 7000 രൂപക്ക് മൊബൈല്‍ വിറ്റു. പണവുമായി എത്തിയപ്പോള്‍ ഓട്ടോ ഡ്രൈവറെ കണ്ടില്ലെന്നും നിശാന്ത് പറയുന്നു.

Karma News Network

Recent Posts

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി യുവനടി

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം…

35 mins ago

വൻ സാമ്പത്തിക തട്ടിപ്പ്, നടി ആശാ ശരത് പ്രതി,ജാമ്യമില്ലാ കേസ്, എസ്.പി.സിക്കാർ കസ്റ്റഡിയിൽ

പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ്…

1 hour ago

സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ്)17)…

2 hours ago

ഇന്ത്യയെ വിഭജിക്കാൻ കേരളാ സർക്കാരിന്റെ പണം 44.95ലക്ഷം,കട്ടിങ്ങ് സൗത്ത് സർക്കാർ ചിലവിൽ

കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ…

2 hours ago

ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം, മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ  വിട്ടുനൽകി, തൃശ്ശൂർ മെഡിക്കൽകോളേജ്

തൃശൂർ: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം സ്വദേശിയായ ഉസൈബ ഇന്ന് പുലർച്ചെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…

2 hours ago

ബാർ കോഴ വിവാദം, ബാറുടമ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാർ കോഴ വിവാദക്കേസിൽ അണക്കര സ്‌പൈസ് ഗ്രോവ് ഉടമയായ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി. വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം…

3 hours ago