entertainment

ഞാൻ‌ അവന്റെ കൂടെ പോകുകയാണ്, മറ്റൊരു വിവാഹം എനിക്കു പറ്റില്ല എന്ന് പറഞ്ഞിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നത്- പ്രകൃതി

സീരിയൽ താരം പ്രകൃതി വിവാഹിതയായത് അടുത്തിടെയാണ്. വിവാഹ ഫോട്ടോകൾ വൈറലായതോടെയാണ് വിവാഹക്കാര്യം സഹപ്രവർത്തകരും ആരാധകരും അറിയുന്നത്. എന്റെ മാതാവ് സീരിയലിന്റെ ക്യാമറാമാൻ വിഷ്ണു സന്തോഷാണു വരൻ. ഏപ്രിൽ 1 ന് തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ സെറ്റിൽവച്ചാണ് വിഷ്ണുവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയെ ആണ് ഈ സീരിയലിൽ അവതരിപ്പിച്ചത്. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. അനുശ്രീ എന്നാണു യഥാർഥ പേര്. അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോളിതാ വിവാഹത്തെപ്പറ്റി മനസ്സ് തുറക്കുകയാണ് താരം, വാക്കുകൾ, വിഷ്ണുവിന്റെ ക്യാരക്ടറാണ് എന്നെ അവനിലേക്ക് അടുപ്പിച്ചത്. എന്നെ സംബന്ധിച്ച് വിഷ്ണുവിന്റെ സ്റ്റാറ്റസോ, വിഷ്ണുവിന്റെ പൈസയോ, സമ്പാദ്യമോ, ജോലിയോ ഒന്നും നോക്കിയല്ല ഞാൻ സ്നേഹിച്ചത്. അവന്റെ സ്വഭാവം ചിന്തകൾ ഒക്കെയാണ് എന്നെ ആകർഷിച്ചത്. എന്റെ വീട്ടിൽ ഈ പ്രണയം തുടക്കം മുതലേ പ്രശ്നമായിരുന്നു. പ്രണയത്തിലായി എന്ന ഫീൽ തോന്നിത്തുടങ്ങി ഒരു മാസത്തിനകം ഞങ്ങൾ രണ്ടാളും വീട്ടിൽ പറഞ്ഞു. വിഷ്ണുവിന്റെ വീട്ടിൽ എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്റെ വീട്ടിൽ കടുത്ത എതിർപ്പായിരുന്നു.

വിഷ്ണു എന്റെ അമ്മയുമായി സംസാരിച്ചു. എന്നിട്ടും ശരിയായില്ല. അക്കാലത്ത് പലരും ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്, ‘ഇത് കുറച്ചു കാലത്തേക്കേ ഉണ്ടാകുള്ളൂ, ഈ വർക്ക് തീർന്നാൽ ഉടൻ പോകും’ എന്നൊക്കെയാണ് 1വർഷം കാത്തിരിക്കാൻ എന്റെ വീട്ടിൽ നിന്നു പറഞ്ഞു. അപ്പോഴും വീട്ടിലെ പ്രതികരണം എതിർപ്പായിരുന്നു. അതിനിടെ മറ്റു വിവാഹ ആലോചനകളും സജീവമാക്കി. അപ്പോൾ, ‘വേറെ കല്യാണം കഴിക്കാൻ താൽപര്യമില്ല, വിഷ്ണുവിനൊപ്പം ജീവിക്കാൻ തീരുമാനിച്ചു’ എന്നു ഞാനും ഉറപ്പിച്ചു പറഞ്ഞു. അതോടെ വലിയ പ്രശ്നമായി. ഒരു ദിവസം വീട്ടിൽ പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിയത് – ‘ഞാൻ‌ അവന്റെ കൂടെ പോകുകയാണ്, മറ്റൊരു വിവാഹം എനിക്കു പറ്റില്ല’ എന്ന്. വീട്ടിൽ, എല്ലാവരുടെയും മുമ്പിൽ നിന്നു കാര്യം പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിപ്പോന്നത്. അവർ തടയാൻ ശ്രമിച്ചു. പക്ഷേ, എന്റെ തീരുമാനം മാറിയില്ല.

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

7 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

26 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

51 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago