entertainment

കര്‍ക്കശക്കാരിയെങ്കിലും സ്‌നേഹനിധിയായ അമ്മ, നടി പ്രതീക്ഷയുടെ അമ്മയുടെ വിയോഗത്തില്‍ സീരിയല്‍ ലോകം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രതീക്ഷ പ്രദീപ്. മീനാക്ഷി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഇപ്പോള്‍ വളരെ സങ്കടകരമായ ഒരു സംഭവമാണ് പ്രതീക്ഷയുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. നടിയുടെ ഒപ്പം എപ്പോഴും താങ്ങായും തണലായുമുണ്ടായിരുന്ന അമ്മയുടെ മരണമാണ് അപ്രതീക്ഷിതമായി സംഭവിച്ചത്. പ്രതീക്ഷയുടെ അമ്മ ഗിരിജ പ്രദീപ് കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ഗിരിജ മരിക്കുന്നത്. അര്‍ബുദ ബാധിതയായിരുന്നു. രണ്ട് വര്‍ഷത്തോളമായി ചികിത്സയില്‍ ആയിരുന്നു. പ്രതീക്ഷയുടെ ഷൂട്ടിംഗ് സെറ്റുകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു അമ്മ ഗിരിജ. നടിക്കൊപ്പം എപ്പോഴുമുണ്ടാകാറുള്ള അമ്മയെ കുറിച്ച് സഹതാരങ്ങള്‍ക്ക് നൂറ് നാവുകളാണ്. ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറികളിലൂടെ ഗിരിജയോടുള്ള ആദരവ് കഴിഞ്ഞ ദിവസം മുതല്‍ താരങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.

പ്രതീക്ഷയുടെ സഹ പ്രവര്‍ത്തകനും സീരിയല്‍ അസിസ്റ്റന്റ് ഡയറക്ടറും ആയിരുന്ന ജിജു സാരംഗ് പങ്ക് വച്ച പോസ്റ്റും ഇപ്പോള്‍ ശ്രദ്ധേയമാണ്. ‘ആദരാഞ്ജലികള്‍. നല്ല സുഹൃത്തായിരുന്നു ഗിരിജ പ്രദീപ്. പ്രതീക്ഷയോടൊപ്പം ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്ന കാലത്ത് മകള്‍ക്ക് കൂട്ടായി ധൈര്യമായി എന്നും സെറ്റില്‍ ഉണ്ടായിരുന്ന കര്‍ക്കശക്കാരിയായ സ്‌നേഹവതിയായ അമ്മ ആയിരുന്നു. സുഖമില്ലാതായി എന്നറിഞ്ഞു വിളിച്ചിരുന്നു.. ഒരുപാടോര്‍മകള്‍ നല്‍കി കടന്നുപോയി.ശാന്തമായി ഉറങ്ങുക’, എന്നാണ് ജിജു കുറിച്ചത്.

ഇപ്പോള്‍ ബിഗ്‌സ്‌ക്രീനിലേക്ക് വീണ്ടും റീ എന്‍ട്രിക്ക് ഒരുങ്ങുകയാണ് പ്രതീക്ഷ. വാതില്‍ എന്ന ചിത്രത്തിലൂടെയാണ് നടി വീണ്ടും എത്തുന്നത്. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് പ്രതീക്ഷ തുറന്ന് പറഞ്ഞിട്ടുണ്ട്. അമ്മ എന്ന പരമ്പരയിലെ മീനാക്ഷി എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രതീക്ഷ ശ്രദ്ധിക്കപ്പെടുന്നത്. താരോത്സവ പരിപാടിക്കിടെ നടന്‍ സാജന്‍ സൂര്യയെ പരിചയപ്പെട്ടതാണ് പ്രതീക്ഷയെ അഭിനയ രംഗത്ത് എത്തിച്ചത്.

നടി പ്ലസ്ടുവിന് പഠിക്കുന്ന സമയമാണ് അമ് എന്ന പരമ്പരയില്‍ വില്ലത്തിയായി അഭിനയിക്കുന്നത്. അമ്മയ്ക്ക് ശേഷം പ്രണയം, ചാവറയച്ചന്‍, ആത്മസഖി, കസ്തൂരിമാന്‍ തുടങ്ങിയ സീരിയലുകളിലും പ്രതീക്ഷ അഭിനയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് പ്രതീക്ഷയുടെ കുടുംബം.

Karma News Network

Recent Posts

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

15 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

19 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

53 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

58 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

1 hour ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago