entertainment

അയാളെ തല്ലിയെന്ന വാർത്ത പൂർണ്ണമായും സത്യമല്ല- പ്രിയാമണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി. ബിസിനസുകാരനായ മുസ്തഫയുമായി നടിയുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹത്തിന് ശേഷവും നടി സിനിമകളിൽ സജീവമാണ്. ഇപ്പോൾ തന്റെ സിനിമ കരിയറിനെ കുറിച്ച് തുറന്ന് പറയുകയാണ് പ്രിയാ മണി.

കരിയറിൽ ഒരുപാട് ഗോസ്സിപ്പുകളിലൂടെ പ്രിയമണി കടന്നു പോയിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ് വിജയകരമായി നടത്തുന്ന സമയത്ത് പ്രിയ അതിന്റെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായിരുന്നു. ഒരിക്കൽ ഒരു ccl പാർട്ടിക്കിടെ പ്രിയ ഒരാളെ തല്ലി എന്നുള്ള വാർത്ത മാധ്യമങ്ങളിൽ വന്നിരിന്നു. ആ വാർത്തക്ക് പിന്നിലുള്ള സത്യകഥയെക്കുറിച്ച് പ്രിയാമണി തുറന്ന് പറഞ്ഞത് വീണ്ടും വൈറലാവുകയാണ്.

ആ വാർത്ത മുഴുവനായി സത്യമല്ല. അന്ന് ccl പാർട്ടിക്കിടെ വച്ചു എന്റെ ഫോൺ ആരോ അടിച്ചു മാറ്റി വച്ചു. ഞാൻ ജീൻസിൽ ആണ് ഫോൺ ഇട്ടിരുന്നത്. മാത്രമല്ല എന്റെ സഹോദരന്റെ ഫോൺ ആയിരുന്നു അത്. ഞാൻ അത് ആ ഹോട്ടലിൽ ഒക്കെ തേടി, ഹോട്ടലുകാരോടും പറഞ്ഞപ്പോൾ അവരും തേടാൻ സഹായിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അത് എടുത്ത ആൾ എന്നോട് വന്നു കാര്യം പറഞ്ഞു. ഞാൻ അപ്പോൾ അയാളോട് ദേഷ്യപ്പെട്ടു. അല്ലാതെ തല്ലിയിട്ടൊന്നുമില്ല.. പ്രിയ പറയുന്നു

അടുത്തിടെ വിവാഹത്തെക്കുറിച്ചും മുസ്തഫയുടെ കുടുംബത്തെക്കുറിച്ചും പ്രീയ തുറന്ന് പറഞ്ഞിരുന്നു.ചുംബനരംഗങ്ങളിൽ ഇനി അഭിനയിക്കില്ലെന്ന തീരുമാനവുമായി നടി പ്രിയാമണി രംഗത്ത്. ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർക്കും നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താൻ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി പറയുന്നു. പ്രണയത്തിലായ ചില നടിമാരോട് ഞാൻ ഇക്കാര്യം സംസാരിച്ചു. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങനെയല്ലെന്നാണ് അവരൊക്കെ പറയുന്നത്. എന്നാൽ എന്റെ ഭർത്താവ് അങ്ങനെയല്ല. എന്നാൽ വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം സിനിമയിൽ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.

നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താൽപര്യമില്ല. അത് സ്വാഭാവികമല്ലേയെന്നും പ്രിയാമണി പറയുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു പ്രിയയുടേയും മുസ്തഫയുടേയും വിവാഹം. തന്റെ ഭർത്താവിനും കുടുംബത്തിനും ഇഷ്ടമില്ലാത്തതുകൊണ്ട് ഇനി ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്നാണ് നടിയുടെ നിലപാട്.

Karma News Network

Recent Posts

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…

4 hours ago

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…

5 hours ago

ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു

ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…

5 hours ago

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

6 hours ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

6 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

7 hours ago