entertainment

പലര്‍ക്കും പ്രണയം ശരീരത്തോടായിരുന്നു, അത് ഉപയോഗിച്ചിട്ട് എന്നെ വഞ്ചിച്ചു: റായി ലക്ഷ്മി

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തിയ നടിയാണ് റായി ലക്ഷ്മി. സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്. ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു. സിലിക്കണ്‍ ഫൂട്ട്വെയര്‍, ജോസ്‌കോ ജ്വല്ലേഴ്‌സ്, ഇമ്മാനുവല്‍ സില്‍ക്‌സ് എന്നിവയുടെ പരസ്യങ്ങളില്‍ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. 2005 ല്‍ തമിഴിലെ കര്‍ക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം. പിന്നീട് ധര്‍മപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അണ്ണന്‍തമ്പി, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹന്‍ലാലിനൊപ്പം റോക്ക് ആന്‍ഡ് റോള്‍, ക്രിസ്ത്യന്‍ബ്രദേഴ്സ്, കാസനോവ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2014ല്‍ അവര്‍ തന്റെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി.

ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് തെന്നിന്ത്യന്‍ സുന്ദരി റായി ലക്ഷ്മി. എനിക്കെല്ലാം ക്രേസിയായിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് തനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും താരം പറയുന്നു. മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണിത്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും അത് പിന്തുടരാന്‍ ആഗ്രഹമില്ല. അപരിചിതനുമൊത്ത് കഴിയുക പ്രയാസമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തിലുള്ള അടുപ്പം സൂക്ഷിക്കാറില്ല.

നമുക്ക് സ്നേഹവും വിശ്വാസവും വേണം.സന്തോഷിച്ചിട്ടുണ്ട്, വിഷമിച്ചിട്ടുണ്ട്, തമാശകള്‍ പറഞ്ഞിട്ടുണ്ട്, പക്ഷെ പലരും എന്നെ വഞ്ചിക്കുകയായിരുന്നു റായി ലക്ഷ്മി പറഞ്ഞു. പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നത് താരത്തിന് ഇഷ്ടമല്ല. പലപ്പോഴും തന്നെ മാറ്റാനും പാട്ണറെ സ്നേഹിക്കാനും കഴിയുന്ന വ്യക്തിയാണ് റായി ലക്ഷ്മി.പങ്കാളിക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷ്ടമാണ്.പാചകം ചെയ്ത് ഒരുമിച്ച് കഴിക്കണം. അദ്ദേഹം സന്തോഷത്തോടെ ഇരിക്കാന്‍ വേണ്ടത് ചെയ്യും.പുള്ളി മനസില്‍ ആഗ്രഹിക്കുന്നത് സര്‍പ്രൈസ് പോലെ നല്‍കും. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ പ്രണയം മൊട്ടിട്ടതെന്നും താരം പറഞ്ഞു. അത് നടന്‍മാരോടായിരുന്നു.സത്യസന്ധതയും വിശ്വാസവുമുള്ള പങ്കാളികളെയാണ് തനിക്ക് ഇഷ്ടം. അങ്ങനെയുള്ളവരെ അപൂര്‍വമായേ കണ്ടെത്താനാകൂ.

പലര്‍ക്കും എന്റെ ശരീരത്തോടായിരുന്നു പ്രണയം. പിന്നീടാണ് അത് മനസിലാക്കിയത്.പലരും ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച് നോക്കുകയും ചെയ്തിട്ടുണ്ട്.ഇതേ കാരണത്താല്‍ ഏറെപ്പേര്‍ സ്നേഹിക്കുകയും ചെയ്തു.അതുകൊണ്ട് സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ല.ശരീരത്തിന്റെ വലിപ്പം അസ്വസ്ഥമാക്കിയിട്ടില്ല.

അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്. അക്കാര്യത്തെ കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നും റായി ലക്ഷ്മി തുറന്നടിച്ചു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

1 hour ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago