entertainment

ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് വേറെ കല്യാണം കഴിച്ചു എന്നാണ്; രേഖ രതീഷ്

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരസ്പരത്തിലെ പദ്മാവതിയെ ഓര്‍ക്കാത്തവര്‍ ചുരുക്കം. സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഖ. സീരിയയില്‍ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ആയില്ല. മാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളില്‍ ഇടംപിടിക്കാറും ഉണ്ട് താരം. അതില്‍ പ്രധാനം വിവാഹവും കുടുംബ ജീവിതവും തന്നെയാണ്. രേഖ രതീഷ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നതും നടിയെ കുറിച്ചുള്ള അപവാദകഥകളാണ്. ഇപ്പോഴിതാ ഇതിനെല്ലാം രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് രേഖ. ഒരു യൂട്യൂബ് ചാനലനിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞാന്‍ പോലും അറിയാത്ത പല വാര്‍ത്തകളാണ് എന്നെ പറ്റി വരുന്നത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ യുട്യൂബ് നോക്കും. കാരണം ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്. കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും. എന്നാല്‍ മകന്റെ സ്‌കൂളില്‍ നിന്നുമാണ്, ഈ വിവരത്തെ പറ്റി ചോദിക്കുന്നതെങ്കില്‍ ഗൂഗിള്‍ എടുത്ത് എന്റെ പേര് സെര്‍ച്ച് ചെയ്യും. എന്തെങ്കിലും അപവാദക്കഥകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കമന്റ്സ് വായിക്കും. ചിലത് വായിക്കുമ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്ന് രണ്ട് തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കും.

ഒരു വ്യക്തിയെ കുറിച്ച് കൃത്യമായി അറിയില്ലെങ്കില്‍ മിണ്ടാന്‍ പോലും നില്‍ക്കരുത്, പറയണം എന്നുണ്ടെങ്കില്‍ മുഖാമുഖം മാത്രമാകണം. പ്രായം എപ്പോഴും കൂട്ടിപ്പറയാന്‍ ആണ് താത്പര്യം. ഇപ്പോള്‍ 37 വയസ്സ്. ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് കൂടുതല്‍ കല്യാണം കഴിച്ചവള്‍ എന്നാണ്. പുരുഷന്‍മാരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യം മീശയാണ്. കാരണം അച്ഛന് നല്ല കട്ടി മീശയായിരുന്നു. അതുകണ്ട് വളര്‍ന്നത് കൊണ്ടാകാം അങ്ങനെ. ഇതുവരെ കണ്ടുമുട്ടിയതില്‍ ഏറ്റവും ദുരന്തം താന്‍ തന്നെയാണ്.’

Karma News Network

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

12 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

21 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

40 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

41 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

1 hour ago