entertainment

ലുലു മാളില്‍ അപമാനിക്കപ്പെട്ടത് ദേശീയ പുരസ്‌കാരത്തിന് പരിഗണിച്ച നടി; പ്രതികരണവുമായി രേവതി

മലയാളികളെ ഞെട്ടിച്ച് വീണ്ടും യുവനടിയ്ക്കെതിരെ അതിക്രമം. കൊച്ചി ഷോപ്പിംഗ് മാളില്‍ വച്ച് ഇന്നലെ വൈകിട്ട് രണ്ട് പേര്‍ അപമാനിക്കാന്‍ ശ്രമിച്ചതായി യുവനടി വെളിപ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷന്‍ അധ്യക്ഷ പൊലീസിന് നിര്‍ദേശം നല്‍കി.

ലുലു മാളില്‍ അപമാനിക്കപ്പെട്ടത് ദേശീയ പുരസ്‌കാരത്തിന് പോലും പരിഗണിച്ച നടിയെ ആണെന്ന് തിരിച്ചറിയുമ്പോഴാണ് പ്രമുഖര്‍ക്ക് പോലും സുരക്ഷിതയായി നടക്കാന്‍ കഴിയാത്ത വിധം നമ്മുടെ നാട് അധഃപതിച്ച് പോയോ എന്ന് ആലോചിച്ച് പോകുന്നത്. വിരലില്‍ എണ്ണാവുന്ന സിനിമകളിലൂടെ മലയാളിയുടെ മനസ്സിലെ താരമായ നടിയുടെ അച്ഛന്‍ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.
ഏത് മലയാളിയും ഒറ്റ നോട്ടത്തില്‍ തന്നെ കണ്ടാല്‍ തിരിച്ചറിയുന്ന നടിയാണ് മാളിലെ തിരക്കിനിടെയില്‍ അപമാനിക്കപ്പെട്ടത്. സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഇതേ അവസ്ഥ തന്നെയാകില്ലേ തിരക്കിനിടയില്‍ എന്നാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന ചോദ്യം.

സംഭവം പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലൂടെയടക്കം നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കട്ടെയെന്ന് നടി രേവതി മാധ്യമങ്ങളോട് പ്രതികരിച്ചു. കൊച്ചിയിലെ മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചതിന് ശേഷം യുവാക്കള്‍ പിന്തുടര്‍ന്നുവെന്നും ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അപമാനത്തിന്റെ ആഘാതത്തില്‍ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നും നടി കുറിച്ചു. മകളുടെ നടപടികള്‍ക്ക് അച്ഛന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. അമ്മയും സഹോദരിയും സഹോദരനുമെല്ലാം യുവതിക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്.

Karma News Network

Recent Posts

ചുഴലികാറ്റിൽ കുടുങ്ങിയ ഇന്ത്യൻ ടീമിനു പ്രത്യേക വിമാനവുമായി ജെയ് ഷാ

ഇന്ത്യ ട്വിന്റി ട്വിന്റി ലോക കപ്പ് നേടിയപ്പോൾ അമിത്ഷായുടെ കുടുംബത്തിനും പ്രധാന പങ്കുണ്ട്. ബിസിസിഐ അതായത് ബോർഡ് ഓഫ് കൺട്രോൾ…

4 mins ago

ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല, പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

കോഴിക്കോട്: എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല. കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ…

31 mins ago

ശത്രുപാളയം ഭസ്മമാക്കാൻ സെബെക്സ്- 2, അതീവ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു വികസിപ്പിച്ച് ഇന്ത്യ

ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2…

1 hour ago

രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശം, ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം

അഹ്മദാബാദ്: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള…

2 hours ago

അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്‌ദമുയ‌ർത്തിയില്ല,  കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി, മാപ്പ്- ലക്ഷ്മിപ്രിയ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ.…

2 hours ago

മാവേലിക്കരയിൽ 15 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയെന്ന് രഹസ്യമൊഴി, നാലുപേർ അറസ്റ്റിൽ

മാന്നാർ:പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് മാന്നാറിൽ നിന്നും കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് രഹസ്യമൊഴി. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന…

3 hours ago