entertainment

ഡിവോഴ്സിന്റെ തീരുമാനം ആദ്യം എടുത്തത് ഞാൻ, വിവാഹമോചനത്തിന് ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, രേവതി അന്ന് പറഞ്ഞത്

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് രേവതി. പലപ്പോഴും നടിയുടെ സ്വകാര്യ ജീവിതം വാർത്തകളിൽ നിറഞ്ഞിരുന്നു. രേവതി തന്റെ മകളെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലും വാർത്ത കോളങ്ങളിൽ നിറഞ്ഞതാണ്. ഇപ്പോഴിതാ രേവതിയുടെ ഒരു പഴയ അഭിമുഖത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

സംവിധായകനും നടനുമായ സുരേഷ് ചന്ദ്ര മോഹൻ ആയിരുന്നു രേവതിയുടെ ഭർത്താവ്. പുതിയ മുഖം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴായിരുന്നു ഇരുവരും അടുപ്പത്തിലാവുന്നത്. സുരേഷ് അഭിനയിച്ചതും ആദ്യമായി സംവിധാനം ചെയ്ത സിനിമയുമായിരുന്നു പുതിയ മുഖം. തുടർന്ന് 1986 ൽ ഇരുവരും വിവാഹിതരായി. 16 വർഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷം 2002 ൽ ഇവർ വേർപിരിഞ്ഞു. തുടർന്ന് 2013 ൽ നിയമപരമായി വിവാഹമോചനം നേടിയെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് താരങ്ങൾ.

രേവതിയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, പുസ്തകങ്ങളും പാട്ടുമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. അങ്ങനെയാണ് പ്രണയം തുടങ്ങുന്നത്. എന്റെ മാതാപിതാക്കൾ സമ്മതിച്ചില്ലായിരുന്നെങ്കിൽ വിവാഹം നടക്കുമായിരുന്നില്ല. അങ്ങനെ ഭയങ്കര പ്രണയം ഒന്നും ആയിരുന്നില്ല ഞങ്ങളുടേത് രണ്ടുപേരും അത്യാവശ്യം മെച്വർ ആയ ആളുകൾ ആയിരുന്നു. സുരേഷ് അമ്മയോട് പറഞ്ഞു. എന്റെ മാതാപിതാക്കളോടും സംസാരിച്ചു. അവർ സമ്മതിച്ചപ്പോഴാണ് പിന്നെ ശരിക്കും പ്രണയം തുടങ്ങുന്നത്. വിവാഹത്തിൽ പരസ്‌പരം ഉള്ള മനസിലാക്കലാണ് പ്രധാനം. രണ്ടു മനുഷ്യരുടെയും മനോഭാവമാണ് പ്രധാനം. നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയെ മനസിലാക്കാൻ പറ്റിയാൽ നല്ലത്. അതിപ്പോ ഏത് ജോലിയിൽ ഉള്ള ആളായാലും അങ്ങനെയാണ്.

ഞങ്ങളുടെ വേർപിരിയൽ വ്യത്യസ്തമായ ഒന്നായിരുന്നു. എനിക്കാണ് ആദ്യം ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉള്ളതായി തോന്നിയത്. അത് തോന്നിയപ്പോൾ ഞങ്ങൾ ഇരുന്ന് സംസാരിച്ചു. വിവാഹ ശേഷമുള്ള വേർപിരിയൽ എപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അത് ഹൃദയഭേദകമാണ്. ചിലപ്പോൾ ആലോചിക്കുമ്പോൾ അതിനെ മറികടക്കാൻ പോലും സാധിക്കില്ല. വിവാഹമോചനത്തിന് ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. വിവാഹമോചനത്തെ കുറിച്ച് പറഞ്ഞപ്പോൾ സുരേഷും വൈകാരികമായാണ് പ്രതികരിച്ചത്. അത് എനിക്ക് പറയാൻ പറ്റില്ല. എനിക്കും ഞാൻ ചെയ്യുന്നത് ശരിയാണോയെന്ന് തിരിച്ചറിയാത്ത സിറ്റുവേഷൻ ആയിരുന്നു.

വിവാഹമോചനത്തെ കുറിച്ച് വീട്ടുകാരോട് സംസാരിച്ചിരുന്നു. ഇങ്ങനെയാണ് തോന്നുന്നത് എന്നൊക്കെ. പിന്നീട് ഒരു വർഷക്കാലം അതിനെ കുറിച്ചുള്ള ചിന്തകളും വേദനയും ഒക്കെ ആയിരുന്നു. പിന്നെ ഞാൻ മനസിലാക്കി, ഞാൻ സുരേഷിനെ കണ്ടെത്തിയത് എന്റെ പത്തൊമ്പതാം വയസിലാണ്. 20 വർഷത്തിലേറെയായി ഞങ്ങൾക്കറിയാം. അദ്ദേഹം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്റെ ജീവിതാവസാനം വരെ അദ്ദേഹം ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം.

ഞങ്ങൾ തിരിച്ചു ഒരുമിച്ച് വരുമോ എന്ന് എനിക്കറിയില്ല. അത് സംഭാവിക്കാം സംഭവിക്കാതിരിക്കാം. പക്ഷെ ഞങ്ങളുടെ അവസാനം വരെ ഞങ്ങൾ ഒരുമിച്ചായിരിക്കും. അത് സുഹൃത്തുക്കൾ എന്ന നിലയിലും ആവാം പങ്കാളികൾ എന്ന നിലയിലും ആവാം’, രേവതി പറഞ്ഞു.

കരിയറിൽ തിളങ്ങി നിൽക്കവെയായിരുന്നു രേവതിയുടെ വിവാഹം. ക്യാമറമാനും സംവിധായകനുമായ സുരേഷ് മേനോനാണ് രേവതിയെ വിവാഹം ചെയ്തത്. 1986ൽ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ ചില പൊരുത്തക്കേടുകളെ തുടർന്ന് ബന്ധം പിരിയുകയായിരുന്നു. 2002ലാണ് ബന്ധം അവസാനിപ്പിച്ചത്. ഇതിന് ശേഷം പത്ത് വർഷങ്ങൾക്ക് ശേഷമാണ് രേവതിക്ക് കുഞ്ഞ് പിറന്നത്. 1966 ജൂലൈ എട്ടിനാണ് രേവതി ജനിച്ചത്. ഇപ്പോൾ താരത്തിന് 52 വയസ് കഴിഞ്ഞു. ആശാ എന്നാണ് രേവതിയുടെ യഥാർഥ പേര്. തമിഴ്, മലയാളം എന്നിവയ്ക്ക് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും രേവതി അഭിനയിച്ചിട്ടുണ്ട്.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

3 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

35 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago