entertainment

മുസ്ലിം എന്ന നിലയിലും ഇസ്ലാമിലെ സ്ത്രീയെന്ന നിലയിലും എനിക്കെന്നെ നഷ്ടപ്പെട്ടിരുന്നു, മതത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സനഖാൻ

ബോളിവുഡ് സിനിമാ ലോകത്ത് നിന്നും കുടുംബ ജീവിതത്തിലേക്കും ആത്മീയതയിലേക്കും തിരിഞ്ഞ നടിയായിരുന്നു സന ഖാൻ. മൂന്ന് വർഷങ്ങൾക്ക് മുൻപ് ആയിരുന്നു സനയുടെ വിവാഹം. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് ഭർത്താവ്. തന്റെ വിശേഷങ്ങൾ സന സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

കരിയറിൽ വഴിത്തിരവുണ്ടായ ഘട്ടത്തിലാണ് എല്ലാം വേണ്ടെന്ന് വെച്ച്‌ മത വിശ്വാസത്തിലൂന്നിയ ജീവിതം തെരഞ്ഞെടുത്തതെന്ന് സന ഖാൻ പറയുന്നു. ഉള്ളിൽ എനിക്കെന്നെത്തന്നെ നഷ്ടപ്പെട്ടിരുന്നു. ഒരു മുസ്ലിം എന്ന നിലയിലും ഇസ്ലാമിലെ സ്ത്രീയെന്ന നിലയിലും എനിക്കെന്നെ നഷ്ടപ്പെട്ടിരുന്നു. ഈ ഇൻഡ്സ്ട്രിയിൽ നിലനിൽക്കാൻ പറ്റില്ലെന്ന് തോന്നിയിരുന്നു. ഈ രംഗത്ത് പ്രായമോ സ്ഥാനമോ പ്രശ്നമല്ല. വർക്ക് ലഭിക്കും.

പക്ഷെ സിനിമാ രംഗത്തോട് അകൽച്ച തോന്നി. ഞാനീ രംഗത്തിന് പറ്റിയ ആളല്ലെന്ന് എപ്പോഴും തോന്നിയിരുന്നു. കരിയറിൽ സജീവമായിരുന്ന കാലത്ത് തനിക്ക് പല കാര്യങ്ങളോടും ഒത്ത് പോകാൻ കഴിഞ്ഞില്ല. പിആർ വേണം, പാർട്ടിക്കും മറ്റും പോകുകയും വേണമെന്ന് പലരും പറയുമായിരുന്നു. കുറച്ചൊക്കെ ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷെ താനങ്ങനെയൊരു വ്യക്തിയല്ല

അന്ന് ചെയ്യുന്ന കാര്യങ്ങളൊന്നും ഇഷ്ടമല്ലായിരുന്നു. ഈ വസ്ത്രം എന്തിനാണ് ധരിക്കുന്നത്, ഇതെനിക്ക് ചേരുന്നില്ല എന്നൊക്കെ തോന്നും. പക്ഷെ ട്രെൻഡിന് പിന്നാലെ പോകണം. ഉള്ളിലെ സമാധാനം പോയിരുന്നു. വ്യക്തി ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങൾ മാനസികമായി തകർത്തി. ഈ സാഹചര്യത്തിലാണ് മതത്തിലേക്ക് കൂടുതൽ അടുത്തത്.

ഗ്ലാമർ ലോകത്ത് നിന്ന് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുത്ത ആളാണ് മുൻ ബിഗ് ബോസ് താരം കൂടിയായ സന ഖാൻ. ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൻറെ ആറാം സീസണിലെ ശ്രദ്ധേയ മത്സരാർഥിയുമായിരുന്ന സന സെക്കൻഡ് റണ്ണർ അപ്പും ആയിരുന്നു. 2020 ഒക്ടോബറിൽ ആണ് സിനിമാ മേഖല പൂർണ്ണമായും ഉപേക്ഷിക്കുന്നതായും ആത്മീയതയുടെ പുതിയ വഴി തിരഞ്ഞെടുക്കുന്നതായും സന ഖാൻ അറിയിച്ചത്ന ടിയും മോഡലും നർത്തകിയുമായിരുന്ന സന ഖാൻ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

10 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

31 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

31 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

47 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

56 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

57 mins ago