entertainment

പ്രണയിക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല, സാന്ദ്ര പറയുന്നു

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് സാന്ദ്ര. ഇപ്പോള്‍ ഒരു മാഗസിന് താരം അനുവദിച്ച അഭിമുഖത്തിലെ വാക്കുപകളാണ് ശ്രദ്ധേയമാകുന്നത്. പ്രണയത്തെ കുറിച്ചാണ് നടി പറയുന്നത്. പ്രണയത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉള്ളതെന്ന് നടി പറയുന്നു.

നടിയുടെ വാക്കുകള്‍ ഇങ്ങനെ, പ്രണയത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ്. പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. പ്രണയിക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. ഇതൊരു ക്ലീഷേ ഡയലോഗ് ആണെങ്കിലും എനിക്കും അതുതന്നെയാണ് പറയാനുള്ളത്. നല്ലൊരു പ്രണയം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പലപ്പോഴും പ്രണയം വഴി മാറി പോകാം. ഈ കാലത്ത് കൂടുതലായി കണ്ടുവരുന്നത് കയ്പ്പേറിയ റിലേഷന്‍ഷിപ്പ് ആണ്.

പ്രണയം നല്ലതിനു വേണ്ടിയാണ്. രണ്ട് ആളുകളുടെയും ഉയര്‍ച്ചയ്ക്ക് നന്മയ്ക്കും വേണ്ടിയാണ് ഫലത്തില്‍ നടക്കുന്നതെങ്കില്‍ വളരെ നല്ലത് എന്നാണ് എന്റെ അഭിപ്രായം. പ്രണയിക്കുന്ന രണ്ടു മനസ്സുകള്‍ക്ക് എപ്പോഴും ഊര്‍ജ്ജം കൂടുതലായിരിക്കും. ജീവിതത്തെ അവര്‍ വളരെ സീരിയസ് ആയിട്ടും ശക്തിപൂര്‍വ്വവും കണ്ടും അറിഞ്ഞും അനുഭവിച്ചാണ് മുന്നോട്ടുപോകുന്നത് എന്നാണ് എന്റെ വിശ്വാസം. പ്രണയം മനോഹരമായൊരു അവസ്ഥ കൂടി സമ്മാനിക്കും.

മാത്രമല്ല, പ്രണയിച്ച് വിവാഹം കഴിക്കാന്‍ തന്നെയാണ് താനും ഇഷ്ടപ്പെടുന്നത്. പരസ്പരം അറിഞ്ഞും നമ്മളെ മനസിലാക്കിയിട്ടുള്ള ഒരാളെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായക്കാരിയാണ് ഞാന്‍. കുറച്ചു വര്‍ഷങ്ങള്‍ പരിചയമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ സാധിക്കുന്നതാണ് നല്ലത്. അങ്ങനെയൊക്കെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ആകുന്നില്ലെങ്കില്‍ പ്രണയമേ വേണ്ട എന്നൊരു തീരുമാനം കൂടി തനിക്കുണ്ട്.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

14 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

21 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

50 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

50 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago